2021, മേയ് 2, ഞായറാഴ്‌ച

വാസനാവികൃതി - പാഠവിശകലനം റെജി കവളങ്ങാട്


വാസനാവികൃതി
മലയാളത്തിലെ ആദ്യത്തെ ചെറുകഥ എന്ന് പ്രസിദ്ധമായ രചനയാണ് വാസനാവികൃതി.കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായരാണ്  കഥാകൃത്ത്,പ്രശസ്തനായ പത്രപ്രവർത്തകനും  ചെറുകഥാകൃത്തും നിരൂപകനുമായിരുന്നു വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ (1861- 1914). കേസരി, വജ്രസൂചി, വജ്രബാഹു എന്നീ തൂലികാനാമങ്ങളിൽ അദ്ദേഹം കൃതികൾ പ്രസിദ്ധീകരിച്ചിരുന്നു. അക്കാലത്ത് കേരളത്തിൽ നിലവിലുണ്ടായിരുന്ന സാമൂഹ്യവ്യവസ്ഥയെ, പ്രത്യേകിച്ചും സാമൂഹികാസമത്വത്തെ കേസരി നിശിതമായി വിമർശിച്ചിരുന്നു.

 1860 ൽ തളിപ്പറമ്പ് വെരിഞ്ചല്ലൂർ ഗ്രാമത്തിലെ ചവനപ്പുഴ മുണ്ടോട്ട് പുളിയപ്പടമ്പ് ഹരിദാസൻ സോമയാജിപ്പാടിന്റെയും, കുഞ്ഞാക്കമ്മയുടെയും രണ്ടാമത്തെമകനായി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ ജനിച്ചു. സെയ്ദാപ്പേട്ട കാർഷിക കോളജിൽ ചേർന്ന് കൃഷിശാസ്ത്രത്തിൽ ബിരുദമെടുത്തു. ശാസ്ത്രീയമായി അഭ്യസിച്ച് കൃഷിയിലേർപ്പെട്ട ഒന്നാമത്തെ മലബാറുകാരൻ ജന്മിയും കൃഷിക്കാരനുമാണ് കുഞ്ഞിരാമൻ നായനാർ.1891-ൽ കേസരി എഴുതിയ "വാസനാവികൃതി' മലയാളത്തിലെ ആദ്യ ചെറുകഥയായി പരിഗണിക്കപ്പെടുന്നു. കേരളസഞ്ചാരി, കേരളപത്രിക എന്നീ പത്രങ്ങളുടെ പത്രാധിപരായും പ്രവർത്തിച്ചിട്ടുണ്ട്.1892-ൽ നായനാർ മലബാർ ഡിസ്ട്രിക്ട് ബോർഡിൽ അംഗമായി. ജോർജ് ചക്രവർത്തിയുടെ പട്ടാഭിഷേകോത്സവകാലത്ത് ബ്രിട്ടീഷ് സർക്കാർ കീർത്തി മുദ്രനൽകി നായനാരെ ആദരിച്ചിരുന്നു. 1912-ൽ നായനാർ മദിരാശി നിയമസഭയിൽ അംഗമായി. മലബാർ, ദക്ഷിണ കർണ്ണാടകം എന്നീ ജില്ലകളിലെ ജന്മിമാരുടെ പ്രതിനിധിയായിട്ടാണ് നിയമസഭാംഗമായി പോയത്. 1914 നവംബർ 14-ന് നിയമസഭയിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ അദ്ദേഹം ഹൃദയസ്തംഭനത്താൽ കുഴഞ്ഞുവീണ് മരിച്ചു.

വാസനാവികൃതി,
ദ്വാരക,
മേനോക്കിയെ കൊന്നതാരാണ്?,
മദിരാശിപ്പിത്തലാട്ടം,
പൊട്ടബ്ഭാഗ്യം,
കഥയൊന്നുമല്ല  എന്നിവയാണ് നായനാരുടെ പ്രധാന കൃതികൾ . 

മലയാളത്തിലെ ആദ്യത്തെ ചെറുകഥ ആണ് വാസനവികൃതി . ഒരു കള്ളന്റെ കഥ ആയിട്ടാണ് ഇത് എഴുതിയിട്ടുള്ളത് ഇക്കണ്ടക്കുറുപ്പ് എന്നാണയാളുടെ പേര് , തൻറെ തറവാട്ടിൽ ഒരു കൂട്ടർ നല്ലവരും ഒരു കൂട്ടർ കള്ളന്മാരും ആണ് എന്ന് ഇക്കണ്ടക്കുറുപ്പ് പറയുന്നു. ബാല്യത്തിൽ നല്ല വിദ്യാഭ്യാസം നേടിയ ആളാണ് അയാൾ, എന്നാൽ പാരമ്പര്യ രീതിയനുസരിച്ച് ഒരു കള്ളനായിത്തീരുന്നു.  മോഷ്ടാവായി അലഞ്ഞുതിരിയുന്നതിനിടെ തൃശ്ശിവപേരൂരിനടുത്ത്  ഒരിടത്ത് അയാൾ മോഷണം നടത്തുന്നു. മോഷണം നടത്തിയ വീട്ടിലെ മകൻ തന്നെയാണ് അയാളെ അങ്ങോട്ട് വിളിച്ചു കൊണ്ടു പോയത്.അച്ഛനെ മയക്കിക്കിടത്തുവാൻ കള്ളൻ മകൻറെ കയ്യിൽ ഏൽപ്പിച്ചിരുന്ന മയക്കുമരുന്ന്  മകൻ മുഴുവനായും പാലിൽ കലക്കി  കൊടുക്കുകയും അച്ഛൻ കൊല്ലപ്പെടുകയും ചെയ്യുന്നു.മോഷ്ടിച്ച വകയിൽ കള്ളന് ധാരാളം പണവും ആഭരണങ്ങളും ലഭിക്കുന്നു , കിട്ടിയ ആഭരണങ്ങൾ അയാൾ തൻറെ കാമുകിയായ കല്യാണിക്കുട്ടിക്ക് കൊടുക്കുന്നു , അവൾ  അതിൽ നിന്ന് ഒരു മോതിരം എടുത്ത് ഇക്കണ്ടക്കുറുപ്പിന്റെ വിരലിൽ അണിയിക്കുന്നു. അത് അയാളുടെ വിരലിന് പാകമായിരുന്നില്ല പോലീസിൻറെ അന്വേഷണത്തിൽ നിന്ന് രക്ഷപ്പെടുവാൻ കള്ളൻ മദിരാശിയിലേക്ക് നാടുവിടുന്നു. അവിടെ വെച്ച് ഒരു ദിവസം ഒരു തേവിടിശ്ശിയെ നോക്കിനിന്ന പുരുഷന്മാരിൽ ഒരാളുടെ പോക്കറ്റിൽ നിന്നും കള്ളൻ പേഴ്സ് അടിച്ചു മാറ്റുന്നു. മുറിയിലെത്തിയപ്പോൾ തൻറെ മോതിരം നഷ്ടപ്പെട്ടു എന്ന് കള്ളനു മനസ്സിലാവുകയും അയാൾ പോലീസിൽ പരാതിപ്പെടുകയും ചെയ്യുന്നു . മോഷണത്തിന് ഇടയിൽ മോതിരം മറ്റേ ആളിന്റെ പോക്കറ്റിൽ ഊരി വീണതായിരുന്നു.കള്ളനെ പോലീസ് അറസ്റ്റ് ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യുന്നു. ശിക്ഷ കഴിഞ്ഞു വരുന്ന കള്ളൻ താൻ മോഷണം നിർത്തുകയാണെന്നും തീർത്ഥാടനത്തിന് പോവുകയാണ് എന്നും പറഞ്ഞുകൊണ്ട് കഥ അവസാനിക്കുന്നു.

മലയാളത്തിലെ മികച്ച കഥകളിൽ ഒന്നായിട്ടാണ് വാസനവികൃതിയെ കരുതുന്നത്.കഥാപാത്രം സ്വയം കഥ പറയുന്നതും , സ്വയം പരിഹസിക്കുന്നതും , ജന്മവാസനകൾക്ക് വിധേയമായി പ്രവർത്തിക്കുന്നതും കഥയുടെ പ്രത്യേകതയാണ്. ഫലിത മസൃണമായ രീതിയിൽ കഥ പറയുവാനും നായനാർ ശ്രദ്ധിച്ചിരിക്കുന്നു. നയനാരുടെ മറ്റു കഥകളിൽ അക്കാലത്തെ സംസാരഭാഷയിൽ കഥാപാത്രങ്ങൾ സംസാരിക്കുന്നുണ്ടെങ്കിലും വാസനവികൃതിയിൽ അത് കാണുന്നില്ല മാത്രമല്ല സംസ്കൃത ശ്ലോകവും പ്രയോഗങ്ങളും കടന്നുവരുന്നുണ്ട്. 
രതി വാസന, ആധിപത്യ വാസന , അക്രമവാസന , ആത്മീയജീവിതവാസന തുടങ്ങിയ ജന്മവാസനകളിൽ പെട്ടാണ് കള്ളൻ ഓരോന്ന് ചെയ്യുന്നത്. കള്ളൻ തൻറെ തറവാടിനെക്കുറിച്ച് വിവരിക്കുന്നിടത്ത് ഫലിതം കടന്നുവരുന്നു. അയാൾ പോലീസിന്റെ പിടിയിൽ പെടുന്നത് തന്നെ ഒരു മണ്ടത്തരം കാണിച്ചിട്ടാണ് അവിടെയും ഫലിതം കാണാൻ കഴിയും. മോഷണം അക്രമ വാസനയുടെ ഫലമാണ്.മോഷ്ടിച്ച വീട്ടിലെ മകൻ കള്ളനെ വിളിച്ചു കൊണ്ടുപോകുന്നത് അധികാരവാസനക്ക് വിധേയനായിട്ടാണ്  .കള്ളൻ  കല്യാണിക്കുട്ടിക്ക് ആഭരണങ്ങൾ കൊടുക്കുന്നതും  ഒരു നേവിടിശ്ശിയേ നോക്കിനിൽക്കുന്ന പുരുഷന്റെ പോക്കറ്റടിക്കുന്നതും രതി വാസനയുടെ ഫലമാണ്. ഒടുവിൽ അയാൾ ആത്മീയ ജീവിതത്തിലേക്ക് തിരിയുന്നു.ശരിയുടെ പക്ഷത്തുനിന്ന് നോക്കി കള്ളനെ കുറ്റവാളിയായി മാത്രം കാണുന്ന രീതിയിലല്ല നായനാർ ഇവിടെ കഥപറയുന്നത്. ഉയർന്ന ഒരു ജീവിതബോധം നമുക്കിവിടെ കാണാൻ കഴിയും.ജന്മി തറവാട്ടിൽ ജനിച്ച ആളായിരുന്നു എങ്കിലും  പതിവിനു വിപരീതമായി പത്രപ്രവർത്തകനാകുവാനും ഇംഗ്ലീഷ് പഠിക്കുവാനും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ സംസാരിക്കുവാനും അദ്ദേഹം തയ്യാറായി. മലയാളത്തിലെ മികച്ച കഥാകൃത്തുക്കളിൽ ഒരാളാണ് കേസരി വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ,

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...