2020, ഡിസംബർ 31, വ്യാഴാഴ്‌ച

മാപ്പിളപ്പാട്ടിലെ കേരളീയത

മാപ്പിളപ്പാട്ടിലെ കേരളീയത
 എം എൻ കാരശ്ശേരി,
പാഠ വിശകലനം - റെജി കവളങ്ങാട്



മലയാള സാഹിത്യത്തിൽ പഴയ കാലം മുതൽ ഭാഷ, ആവിഷ്കാര രീതി ,പ്രമേയം തുടങ്ങിയ കാര്യങ്ങളുടെ അടിസ്ഥാനത്തിൽ  പലതരം  കവിതാ രീതികൾ  നിലവിലുണ്ട്.പതിനഞ്ചാം നൂറ്റാണ്ടിനു  മുമ്പ് മണിപ്രവാളം, പാട്ട് എന്ന്  രണ്ട് കൈവഴികളിൽ ആയിട്ടാണ് മലയാള കവിത ഒഴുകി വന്നത്..മലയാളവും സംസ്കൃതവും കൂടിചേർന്ന കവിതാ രീതിയാണ് മണിപ്രവാളം. പാട്ടിൽ ആദ്യകാലത്ത് തമിഴ് സ്വാധീനം കൂടുതലായിരുന്നു .ചീരാമചരിതം, കണ്ണശ്ശരാമായണം തുടങ്ങിയ കൃതികളാണ് പാട്ട് കവിതയിൽ കാണപ്പെടുന്നത്.പാട്ടു കവിത പൊതുവെ ഭക്തിരസപ്രധാനവും നാടൻ താളങ്ങളിൽ എഴുതപ്പെടുന്നതും  എതുക ,മോന തുടങ്ങിയ പ്രാസങ്ങൾ ഉള്ളതും ആയിരുന്നു.(എതുക -ഒന്നാമത്തെ വരിയുടെ രണ്ടാം അക്ഷരം തന്നെ രണ്ടാമത്തെ വരിയുടെയും രണ്ടാം അക്ഷരമായി വരുന്നത്.  മോന - ഒരു വരി രണ്ടായി മുറിക്കുമ്പോൾ ആദ്യഭാഗം തുടങ്ങുന്ന അക്ഷരം കൊണ്ടു തന്നെ രണ്ടാം പകുതിയും ആരംഭിക്കുന്നത്) എഴുത്തച്ഛൻ ചെറുശ്ശേരി തുടങ്ങിയ കവികൾ പാട്ട് രീതിയിലാണ് കവിത എഴുതിയത്.എന്നാൽ അവരുടെ കവിത പഴയ പാട്ട് കവിതയിൽ നിന്നും വ്യത്യസ്തമായിരുന്നു , അവ ഇന്നത്തെ മലയാളവുമായി കൂടുതൽ അടുത്തു നിൽക്കുന്നവയാണ് , അവയിൽ തമിഴ് സ്വാധീനം കുറഞ്ഞും സംസ്കൃതത്തിന്റെ സ്വാധീനം കൂടിയും കാണപ്പെടുന്നു.ഭാഷയുടെ ചരിത്രം നാടിൻറെ ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു , മറ്റു ദേശങ്ങളിലുള്ള ആളുകളുമായി സമ്പർക്കത്തിൽ ആകുമ്പോൾ  നമ്മുടെ ഭാഷയിൽ അന്യഭാഷകളിൽ നിന്ന് പദങ്ങൾ കടന്നു വരാറുണ്ട്. വലിയ തോതിലുള്ള സമ്പർക്കത്തിന്റെ ഫലമായി മിശ്ര ഭാഷകൾ രൂപം കൊള്ളാറുണ്ട്. ഭാരതത്തിലെ പ്രാദേശിക ഭാഷകളെ എല്ലാം  സംസ്കൃതം വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട് , മണിപ്രവാളം ഇത്തരത്തിൽ സംസ്കൃത സ്വാധീനം കൊണ്ട് ഉണ്ടായ മിശ്ര ഭാഷയാണ്. അറബി ഭാഷയുമായി ഉണ്ടായ സമ്പർക്കത്തിന്റെ ഫലമായി അറബിമലയാളം എന്ന് മിശ്രഭാഷ രൂപംകൊണ്ടിട്ടുണ്ട്. അറബി ലിപിയിൽ ആണ് ഇത് രേഖപ്പെടുത്തിയിരുന്നത്.ഇതിൽ ഗദ്യവും പദ്യവും ഉണ്ട് , പദ്യകൃതികൾ  മാപ്പിളപ്പാട്ടുകൾ എന്ന് അറിയപ്പെടുന്നു.ആദ്യകാലത്ത് ഇത് മുസ്ലീങ്ങൾക്കിടയിൽ മാത്രമായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്  . ജനാധിപത്യ കാലത്ത് ജാതി മതങ്ങളുടെ അതിർവരമ്പുകൾ കുറഞ്ഞു വന്നതോടെ മതങ്ങളുടെയും ജാതികളുടെയും വേലിക്കെട്ടുകളിൽ ഉണ്ടായിരുന്ന കലകൾ എല്ലാവരുടേതും ആയി മാറി. മാപ്പിളപ്പാട്ട് ,കഥകളി, കൂത്ത് തുടങ്ങിയ എല്ലാ കലകളിലും ഈ ജനാധിപത്യവൽക്കരണം സംഭവിച്ചു.മാപ്പിളപ്പാട്ട് എന്ന പേരിൽ നിന്നുതന്നെ അതിന് പഴയ പാട്ട് കവിതയുമായുള്ള ബന്ധം മനസ്സിലാക്കാം , പാട്ട് കവിതയുടെ പഴയ പ്രാസ വ്യവസ്ഥകളും ഈണവും  മാപ്പിളപ്പാട്ടിൽ കാണാം.500 വർഷത്തോളം പഴക്കമുള്ള ഗാനശാഖയാണ് മാപ്പിളപ്പാട്ട്  , ആദ്യകാലത്ത് മുസ്ലിം മത സംബന്ധിയായ വിശുദ്ധ യുദ്ധങ്ങളുടെ കഥ കളാണ് മാപ്പിളപ്പാട്ടുകളായി രചിക്കപ്പെട്ടത് ,പിന്നീട് പ്രണയ  കഥകളും നാടൻ ഇതിവൃത്തങ്ങളും മാപ്പിളപ്പാട്ടിന് വിഷയമായിത്തീർന്നു.മാപ്പിളപ്പാട്ട് കവികളിൽ ഏറെ ജനപ്രിയനായിത്തീർന്ന പുലിക്കോട്ടിൽ ഹൈദറിന്റെ രചനകളെക്കുറിച്ചാണ് ശ്രീ എം എൻ കാരശ്ശേരി ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നത്.പ്രമേയം ,ഭാഷ , കാഴ്ചപ്പാട് എന്നിവയിലെല്ലാം പുലിക്കോട്ടിൽ ഹൈദർ കേരളീയതക്ക് വലിയ പ്രാധാന്യം നൽകി.മാപ്പിളപ്പാട്ട് കവികളിൽ ഈ ഒരു പ്രത്യേകത ഏറ്റവും കൂടുതലുള്ളത് ഹൈദറിനാണ്.ഒറ്റപ്പാട്ടുകൾ കെട്ടുന്നതായിരുന്നു അദ്ദേഹത്തിൻറെ ശീലം അത്തരത്തിൽ രണ്ടായിരത്തോളം പാട്ടുകൾ ഉണ്ട് .മാപ്പിളപ്പാട്ടിലെ മറ്റു കവികൾ അറേബ്യൻ ചരിത്രത്തെയും ഇസ്ലാമിക ഇതിവൃത്തങ്ങളെ യും കാല്പനിക കഥകളെയും മാപ്പിളപ്പാട്ടിന്  തെരഞ്ഞെടുത്തപ്പോൾ പുലിക്കോട്ടിൽ ഹൈദർ തന്റെ നാടിന്റെ കഥകളാണ് പാട്ടുകളാക്കിയത് വെള്ളപ്പൊക്കമാല ഇതിന് നല്ല ഉദാഹരണമാണ്.കാല്പനികതയും ഭക്തിയും അല്ല തൻറെ ചുറ്റുപാടും കണ്ട മനുഷ്യരുടെ ജീവിത യാഥാർത്ഥ്യങ്ങൾ നിറഞ്ഞ നാട്ടുകഥകൾ ആണ് അദ്ദേഹത്തിന് ഇഷ്ടം .പൊതുവേ മാപ്പിളപ്പാട്ട് കവികൾ മറ്റു ഭാഷകളിലെ പദങ്ങൾ കൂട്ടിക്കലർത്തി സങ്കര ഭാഷയിലാണ് എഴുതാറുള്ളത്.പുലിക്കോട്ടിൽ ഹൈദർ അങ്ങനെയല്ല . അദ്ദേഹം തൻറെ ജന്മദേശമായ ഏറനാട്ടിലെ ഭാഷയാണ് മാപ്പിളപ്പാട്ട് രചനയ്ക്കായി സ്വീകരിച്ചത്.വാമൊഴിയെ വരമൊഴി ആക്കി മാറ്റുവാൻ മെനക്കെടാതെ അതേപടി  അദ്ദേഹം പാട്ടിൽ ഉപയോഗിച്ചിരിക്കുന്നു. മലമ്മൽ , നരീനെ തുടങ്ങിയ പ്രയോഗങ്ങൾ അവിടെ സുലഭമാണ്.സ്ത്രീകളുടെ ജീവിത ദുഃഖങ്ങൾക്ക് പ്രാധാന്യം കൊടുത്തു എന്നതാണ് പുലിക്കോട്ടിൽ ഹൈദറിന്റെ പാട്ടുകളുടെ മറ്റൊരു പ്രത്യേകത.പുരുഷന്റെ ക്രൂരതയും വഞ്ചനയ്ക്കും പാത്രമാകുന്ന സ്ത്രീത്വം ഹൈദറിൻറെ രചനാ വൈഭവത്തെ നിരന്തരം പ്രചോദിപ്പിച്ചു.മറിയക്കുട്ടിയുടെ കത്ത് ആണ് ഇത്തരം രചനകളിൽ ഏറെ പ്രസിദ്ധം. ബെല്ലാരി ജയിലിൽ കിടക്കുന്ന ഭർത്താവ് മറിയക്കുട്ടിയെ സംശയിച്ചു കൊണ്ട് കത്ത് എഴുതിയപ്പോൾ അതിനു മറുപടിയായി എഴുതുന്ന കത്ത് രൂപത്തിലാണ് ഈ പാട്ട് രചിച്ചിട്ടുള്ളത്."ബെല്ലാരി ക്കുടനെ ഞാൻ വരാം , ഒട്ടു വഴിയുണ്ടോ, വല്ലികൾക്കവിടേക്ക് വരാൻ പാടുണ്ടോ ?"തുടങ്ങിയ വരികൾ ഏറെ ഹൃദയസ്പർശിയാണ്.ജീവിത പുരോഗതിക്ക് തടസ്സം എന്നു തോന്നിയ എല്ലാ ആചാരങ്ങളെയും അദ്ദേഹത്തിൻറെ രചനകൾ പുച്ഛിക്കുന്നു..ദുരാചാരമാല, കലിയുഗം, കാതുകുത്തുമാല , സ്ത്രീമർദ്ദിമാല, മാരന്മാരുടെ തകരാറ് തുടങ്ങിയഗാനങ്ങൾ ഇതിന് ഉദാഹരണമാണ്.കത്തുകളുടെ രൂപത്തിൽ എഴുതുന്ന കത്തുപാട്ടുകൾ മാപ്പിളപ്പാട്ടുകൾ ക്കിടയിൽ ഇപ്പോഴും സജീവമാണ്  ,അന്ധവിശ്വാസങ്ങളോടുള്ള എതിർപ്പും വാമൊഴിയോടുള്ള അടുപ്പവും കൊണ്ട് ഹൈദറിന്റെ കത്ത് പാട്ടുകൾ വേറിട്ടുനിൽക്കുന്നു.നിമിഷകവന ശേഷി കൊണ്ട് അനുഗൃഹീതനായിരുന്നു പുലിക്കോട്ടിൽ ഹൈദർ .ഇരുപതാം നൂറ്റാണ്ടിലെ മലബാറിൻറെ രാഷ്ട്രീയവും ഗാർഹികവും സാമ്പത്തികവുമായ അനേകം മുദ്രകൾ പേറുന്ന മനോഹരമായ മാപ്പിളപ്പാട്ടുകൾ ആണ് പുലിക്കോട്ടിൽ ഹൈദർ രചിച്ചിട്ടുള്ളത് .പ്രകൃതിയും സ്ത്രീയും നേരിട്ട സങ്കടങ്ങളെ പറ്റിയുള്ള ആ പാട്ടുകൾ അനീതിക്കെതിരായ പോരാട്ടത്തിന്റെ ഗാഥകൾ ആണ് .മാപ്പിളപ്പാട്ടുകളുടെ ചരിത്രം ഭാഷാപരമായ പ്രത്യേകതകൾ, പുലിക്കോട്ടിൽ ഹൈദറിന്റെ രചനകളുടെ പ്രധാന സവിശേഷതകൾ എന്നിവയെ മുൻനിർത്തിയുള്ള ചോദ്യങ്ങളാണ് ഈ പാഠത്തിൽ നിന്ന് വരാൻ സാധ്യതയുള്ളത്

2020, ഡിസംബർ 28, തിങ്കളാഴ്‌ച

പദത്തിന്റെ പഥത്തിൽ - പാഠ വിശകലനം - കവളങ്ങാടൻ

പദത്തിന്റെ പഥത്തിൽ


പദത്തിൻറെ പഥത്തിൽ എന്ന പാഠഭാഗമാണ് തനതിടം എന്ന യൂണിറ്റിൽ നാടകത്തിനെ തുടർന്ന് ഉൾപ്പെടുത്തിയിട്ടുള്ളത് , ദൃശ്യകലകളുമായി ബന്ധപ്പെട്ട കേരളത്തിൻറെ സാംസ്കാരിക തനിമ ഈ യൂണിറ്റിൽ അനാവരണം ചെയ്യപ്പെടുന്നു.കഥകളി  കേരളത്തിൻറെ സാംസ്കാരിക ചിഹ്നമായി  ലോകംമുഴുവൻ  അറിയപ്പെടുന്നു ,കഥകളിയുടെ ഉത്ഭവവും വളർച്ചയും പ്രത്യേകതകളും സാഹിത്യത്തിൽ അതിനുള്ള സ്ഥാനവും  മനസ്സിലാക്കേണ്ടതാണ് ,

 ഒരുകാലത്ത് കേരളത്തിലെ കലകൾ മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകളിൽ ആയിരുന്നു.ആധുനിക വിദ്യാഭ്യാസവും ജനാധിപത്യവും ഈ അകൽച്ചകൾക്ക് അറുതി ഉണ്ടാക്കി.ഇപ്പോൾ തിരുവാതിരയും കഥകളിയും ഒപ്പനയും മാർഗംകളിയും  എല്ലാം എല്ലാ വിഭാഗത്തിൽപ്പെടുന്ന ആളുകളും പഠിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. എന്നാൽ ഇങ്ങനെയൊരു ഒരു മാനവിക സമത്വം രൂപംകൊണ്ടത് കേരളത്തിൽ  നടന്ന നവോദ്ധാനത്തിൻറെ ഭാഗമായി കൂടിയാണ്. ഹൈദരലിയുടെ  ഓർമ്മകൾ  ഈയൊരു പശ്ചാത്തലത്തിലാണ് നമ്മൾ  വായിച്ചു പോകേണ്ടത്. മഹാകവി വള്ളത്തോൾ സ്ഥാപിച്ച കേരള കലാമണ്ഡലം എല്ലാ  കേരളീയകലകൾക്കും പ്രത്യേകിച്ചും കഥകളിക്ക്  വലിയ പ്രോത്സാഹനം നൽകി .

കഥകളി പൊതുവേ ഒരു ഹൈന്ദവ കലയായി  അറിയപ്പെട്ടിരുന്ന  കാലത്താണ് ഹൈദരാലി  കഥകളിസംഗീതം പഠിക്കുവാൻ കലാമണ്ഡലത്തിൽ എത്തിച്ചേരുന്നത്.
നിറത്തിന്റെ പേരിലും മതത്തിൻറെ പേരിലും സഹപാഠികളിൽ നിന്നും തനിക്ക് വിവേചനങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് എന്ന്  ഹൈദരലി വേദനയോടെ സ്മരിക്കുന്നു.
കല മനുഷ്യരെ  അതിരുകൾക്ക് പുറത്തേക്ക് ഒന്നിപ്പിക്കുന്നു , ഹൈദരലിയുടെ ജീവിതം ഇതാണ് തെളിയിക്കുന്നത്.

ഈ പാഠഭാഗത്തു നിന്ന്  വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ  ഹൈദരലിയുടെ ബാല്യകാലവുമായി ബന്ധപ്പെട്ടതാണ്, അദ്ദേഹത്തിൻറെ അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ,  കലാമണ്ഡലത്തിലെ പഠനവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ;അതായത്  കലാമണ്ഡലത്തിൽ ചേരാൻ ഉണ്ടായ ബുദ്ധിമുട്ടുകൾ, അദ്ദേഹത്തിനെ ഇൻറർവ്യൂ ചെയ്ത ആളുകൾ , അദ്ദേഹത്തിൻറെ ഗുരുക്കൻമാർ , അവർക്ക് ഹൈദരലിയോടുണ്ടായിരുന്ന വാത്സല്യം , പഠനകാലത്ത്  അനുഭവിക്കേണ്ടിവന്ന വിവേചനങ്ങൾ തുടങ്ങിയ കാര്യങ്ങളാണ് പ്രത്യേകം ഓർത്തു വയ്ക്കേണ്ടത്.

കഥകളി സംഗീതത്തിനെ കുറിച്ചും കഥകളി ഗായകരെ കുറിച്ചും  മനസ്സിലാക്കുക എന്നതും ഈ പാഠഭാഗം കൊണ്ട് ഉദ്ദേശിക്കുന്നുണ്ട്.
പദത്തിൻറെ പഥത്തിൽ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്
കഥകളിപ്പദത്തിൻറെ വഴിയിലൂടെയുള്ള ജീവിത സഞ്ചാരം എന്നുതന്നെയാണ് ആണ്

പദം ആട്ടക്കഥയുടെ ഒരു ഭാഗമാണല്ലോ  , ശ്ലോകം പദം എന്നിങ്ങനെയാണ് ആട്ടക്കഥ എഴുതപ്പെടുന്നത് , അതിൽ പദം  ആണ് സംഗീത ചിട്ടയോടെ ആലപിക്കുന്നത് , പഥം എന്ന വാക്കിന് വഴി എന്നാണ് അർത്ഥം

2020, ഡിസംബർ 22, ചൊവ്വാഴ്ച

ഓർമ്മയുടെ ഞരമ്പ് - പാഠ വിശകലനം

ഓർമ്മയുടെ ഞരമ്പ് - കെ ആർ മീര

പാഠവിശകലനം റെജി കവളങ്ങാട്


നവവധുവായ പെൺകുട്ടി ഭർത്താവിന്റെ മുത്തശ്ശിയുമായി നടത്തുന്ന സംസാരമെന്ന നിലയിലാണ് ഓർമ്മയുടെ ഞരമ്പ് എന്ന കഥ ആരംഭിക്കുന്നത് , വൃദ്ധ തന്റെ കഥ പറയുകയാണ് , വൃദ്ധക്ക് ഓർമ്മ നശിച്ചു എന്നും പഴയ നോട്ടുബുക്ക് തിരയുന്നതാണ് ഇപ്പോഴത്തെ പതിവ് എന്നും വീട്ടുജോലിക്കാരി പത്മാക്ഷി പരിഹാസത്തോടെ പറയുന്നു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുകയും ജയിലിൽ പോവുകയും സ്വാതന്ത്ര്യാനന്തരം പാർലമെന്റംഗമാവുകയും ചെയ്തയാളായിരുന്നു വൃദ്ധയുടെ ഭർത്താവ്. ഒരു എഴുത്തുകാരിയാവുക എന്നതായിരുന്നു അവരുടെ ജീവിതത്തിലെ വലിയ ആഗ്രഹം . പെൺകുട്ടി എഴുതും എന്നറിഞ്ഞ വ്യദ്ധ തന്റെ എഴുത്തു ജീവിതം പറയുന്നതാണ് കഥയുടെ പ്രധാന ഭാഗം.
കുട്ടിയായിരിക്കെ അവർ കവിതയെഴുതുമായിരുന്നു , മഹാകവി വള്ളത്തോൾ പങ്കെടുത്ത ഒരു യോഗത്തിൽ അവർ സ്വന്തം കവിത വായിക്കുകയും മഹാകവിയുടെ പ്രശംസക്ക് പാത്രമാവുകയും ചെയ്തു. അതു കണ്ടിട്ടാണ് ഭർത്താവ് അവരെ വിവാഹം ആലോചിച്ചത്

അവർ കവിതയെഴുതുമെന്ന് കേട്ട് ഭർത്താവിന്റെ വീട്ടുകാർ പക്ഷെ പരിഹാസത്തോടെയാണ് സ്വീകരിച്ചത്, "പെണ്ണായാൽ ചോറും കറീം വയ്ക്കണം പെറണം " അതിനപ്പുറം പാട്ടും കഥയുമൊന്നും എഴുതണ്ട എന്നായിരുന്നു ഭർത്താവിന്റെ അമ്മയുടെ അഭിപ്രായം. 
ഒരു എഴുത്തുകാരിയാവുക എന്ന സ്വപ്നം രഹസ്യമായി അവർ മനസ്സിൽ സൂക്ഷിച്ചു. 
ഭർത്താവ് ജയിലിൽ പോയകാലത്താണ് അവർ ആദ്യത്തെ കഥയെഴുതുന്നത് , അതാവട്ടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കുന്ന ഒരു സ്ത്രീയെക്കുറിച്ചായിരുന്നു. കഥയെഴുതിയ വിവരം പറഞ്ഞപ്പോൾ ഭർത്താവ് അത് കാര്യമായെടുത്തില്ല, അന്നത്തെക്കാലത്ത് ഭർത്താവ് വഴിയല്ലാതെ പൊതു സമൂഹവുമായി ബന്ധപ്പെടാൻ കഴിയുമായിരുന്നില്ല , രണ്ടാമത്തെ കഥയെഴുതിയപ്പോൾ ഭർത്താവ് പാർലമെന്റംഗമായിരുന്നു , ഒരു സ്ത്രീ കഥയെഴുതി പുരുഷന്റെ പേര് വച്ച് ആഴ്ച്ചപ്പതിപ്പിനയക്കുന്നതും കഥക്ക് സമ്മാനം കിട്ടുമ്പോൾ അവരുടെ ഭർത്താവ് താനാണ് കഥയെഴുതിയതെന്ന് പറയുന്നു, മൂന്നാമത്തെ കഥയെക്കുറിച്ച് ആകാംക്ഷയോടെ പെൺകുട്ടി ചോദിക്കുമ്പോൾ ക്രൂരമായ ചിരിയോടെ "ദുർമ്മരണം " എന്ന ഒറ്റവാക്കിലൊതുക്കുകയാണ് വൃദ്ധ, കുടുക്കിടുമ്പോൾ ഞരമ്പ് തെറ്റരുതെന്നും തെറ്റിയാൽ ഓർമ്മ തെറ്റുമെന്നും ഉറക്കത്തിലേക്ക് വഴുതുന്നതിനിടയിൽ അവർ പറയുന്നു. വൃദ്ധയുടെ സംസാരം അവിടെ അവസാനിക്കുന്നു , അവരുടെ വാക്കുകൾ പെൺകുട്ടിയുടെ ഉള്ളിൽ വലിയ വിക്ഷോഭങ്ങളുണ്ടാക്കി എന്ന സൂചനകളോടെയാണ് കഥ അവസാനിക്കുന്നത് .

കുടുംബം സ്ത്രീയുടെ ബൗദ്ധിക ജീവിതം നിഷേധിക്കുന്നതിനോടുള്ള പ്രതിഷേധമാണ് ഓർമ്മയുടെ ഞരമ്പ് എന്ന കഥയെന്ന് വ്യക്തമാണ്,

പെണ്ണായാൽ ചോറും കറിയും വയ്ക്കണം പെറണം - എന്ന വാക്യം എത്രമാത്രം സാമൂഹ്യ വിമർശനമാണ് ഉൾക്കൊള്ളുന്നത് , വീടിനുള്ളിൽ സ്ത്രീയുടെ ശാരീരികമായ കഴിവുകൾക്കു മാത്രമേ പരിഗണന ലഭിക്കുന്നുള്ളു , നാടു ഭരിക്കാനും പൊതുക്കാര്യങ്ങളിലിടപെടാനും സാഹിത്യരചനയിലേർപ്പെടാനും പുരുഷൻ നിയുക്തനായിരിക്കുന്നു. ബുദ്ധിപരവും നേതൃത്വപരവുമായ ജോലികൾ പുരുഷനു വേണ്ടി മാത്രം നീക്കിവയ്ക്കുന്ന സാമൂഹിക വിവേചനത്തിനു നേരെയാണ് കെ ആർ മീര വിരൽ ചൂണ്ടുന്നത്


വൃദ്ധയുടെ ആദ്യത്തെ കഥ തന്നെ ഒരു സ്ത്രീ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ജയിലിൽ പോകുന്നതിനെക്കുറിച്ചാണ് , നാട്ടുകാര്യങ്ങൾ പുരുഷൻ നോക്കിക്കൊള്ളും എന്ന നാട്ടുനടപ്പിനെതിരാണ് ഈ കഥാ സങ്കല്പം , രണ്ടാമത്തെ കഥയാവട്ടെ സാഹിത്യരംഗത്ത് നിലനിന്ന പുരുഷാധിപത്യത്തിനെതിരാണ് . സ്ത്രീകളുടെ രചനകൾക്ക് വേണ്ടത്ര പരിഗണന കിട്ടാറുണ്ടായിരുന്നില്ല , ഭാര്യക്ക് കിട്ടിയ സമ്മാനം തട്ടിയെടുക്കാനും മടിക്കാത്ത ഭർത്താവിനെയാണ് ഈ കഥയിൽ കാണുന്നത്. സ്ത്രീയുടെ ശാരീരികമായ കഴിവുകൾ മാത്രം പരിഗണിക്കുകയും ചോറും കറിയും വെയ്ക്കാനും പശുവിനെ നോക്കാനും കുട്ടികളെ വളർക്കാനും മാത്രമുള്ളതാണ് അവളുടെ ജീവിതമെന്ന് വിധിക്കുകയും ചെയ്യുന്ന വ്യസ്ഥയെ കഥാകൃത്ത് തള്ളിക്കളയുന്നു.

മൂന്നാമത്തെ കഥയെക്കുറിച്ചുള്ള പെൺകുട്ടിയുടെ ചോദ്യത്തിന് ദുർമ്മരണം എന്ന് മാത്രമാണ് വൃദ്ധ ഉത്തരം പറയുന്നത് , വൃദ്ധയുടെ ഉള്ളിലെ എഴുത്തുകാരിക്ക് സംഭവിച്ച ദുർമ്മരണമാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത് , . ഏതെങ്കിലും ഒരാൾ നടത്തിയ കൊലപാതകമല്ല ഒരു സ്ത്രീയിലെ എഴുത്തുകാരിയെ സാമൂഹിക വ്യവസ്ഥ കൊന്നു കളഞ്ഞതാണ് ഇവിടെ സൂചിപ്പിക്കുന്നത് , അതുകൊണ്ടു തന്നെ ഈ കഥ ശക്തമായ സാമൂഹിക വിമർശനം ഉൾക്കൊള്ളുന്നു.

 കുരുക്കിടുമ്പോൾ ഞരമ്പ് തെറ്റരുത് എന്നും അവർ പറയുന്നു, വൃദ്ധ എപ്പോഴോ നടത്തിയ ആത്മഹത്യാശ്രമം എന്നാണ് ഇതിനെ മനസ്സിലാക്കേണ്ടത് , അവർ അനുഭവിച്ച മാനസിക സംഘർഷം അത്ര തീവ്രമായിരുന്നു. സ്വന്തം കുഞ്ഞുങ്ങൾക്ക് പേരിടുന്ന കാര്യത്തിൽ പോലും അവരുടെ ഇഷ്ടങ്ങൾക്ക് പരിഗണന കിട്ടിയില്ല , ടാഗോറിന്റെ പേരിനു പകരം ശ്രീരാമന്റെ പേരാണ് ആൺകുട്ടിക്ക് ഇടുന്നത് , ഇവിടെയും ചില ധ്വനികൾ ഒളിപ്പിച്ചു വച്ചിട്ടുണ്ട്.

തന്റെ കഥകളെഴുതിയ നോട്ടുബുക്ക് തിരയുന്ന വൃദ്ധയെ കുട്ടികളുടെ പഴയ നോട്ടുബുക്കുകൾ കൊടുത്ത് പറ്റിക്കുന്നത് ദയനീയമായ ജീവിത ചിത്രം തന്നെയാണ്. ആത്മപ്രകാശനത്തിന് ശ്രമിച്ച് എങ്ങും സ്വയം അടയാളപ്പെടുത്താനാവാതെ പരാജയപ്പെട്ടു പോയ സ്ത്രീ ജീവിതമാണ് കെ ആർ മീര ചിത്രീകരിക്കുന്നത്.

കഥയുടെ പ്രമേയം സ്ഫുരിക്കുന്നതു പോലെ തന്നെയാണ് ഭാഷ ഉപയോഗിച്ചിരിക്കുന്നത് , പശ്ചാത്തല വർണ്ണനകൾ പോലും കഥാപാത്രങ്ങളുടെ ജീവിതാവസ്ഥ സൂചിപ്പിക്കുന്നുണ്ട് , സ്വാതന്ത്ര്യം എന്ന പദം ഉച്ചരിക്കുമ്പോൾ തെറ്റിക്കുന്ന പല്ല് സെറ്റ് , ചുമരിലെ ഫോട്ടോകളിൽ മാലയിട്ട പുരുഷന്റെ ചിത്രം മാത്രം മേധാവിത്വ ഭാവത്തോടെ നിൽക്കുന്നത്. മുറിയിൽ എപ്പോഴോ കത്തിത്തീർന്ന ചന്ദനത്തിരിയുടെ ഗന്ധം (വൃദ്ധയുടെ ജീവിതം തന്നെയാണത് ) , വീട്ടിലെ ഏറ്റവും വായു കടക്കുന്ന മുറിയതാണെന്ന പ്രയോഗം, പെൺകുട്ടിയുടെ സീമന്തരേഖയിലിട്ട സിന്ദൂരം വിയർപ്പിലൊഴുകുന്നതിനെ രക്തത്തിനോടുപമിക്കുന്നത് , അവളുടെ ഭർത്താവ് വരുമ്പോൾ "അർഹിക്കുന്ന ആദരം കിട്ടാത്ത യജമാനന്റെ ഈർഷ്യയോടെ " അയാൾ ചോദിക്കുന്നത് ..... ഇവയെല്ലാം വിവാഹ ജീവിതത്തിലും കുടുംബ വ്യവസ്ഥയിലും അടിച്ചമർത്തലുകളെ നേരിടേണ്ടിവരുന്ന സ്ത്രീ ജീവിതത്തിനെ തന്നെയാണ് സൂചിപ്പിക്കുന്നത്.

കഥയുടെ അവസാന ഭാഗത്ത് പെൺകുട്ടി കണ്ണാടിയിൽ നോക്കി തന്റെ കഴുത്തിലെ വയലറ്റ് ഞരമ്പ് തിരയുന്നു. വൃദ്ധയുടെ അനുഭവം തെന്നെയാണ് തനിക്കും വരാൻ പോകുന്നതെന്ന തിരിച്ചറിവ് അവളിലുണ്ട് , നവവധുവായി ഭർത്താവിനോടൊപ്പം അണിഞ്ഞൊരുങ്ങി പോകാൻ അവൾ തയ്യാറായില്ല , പരമ്പരാഗത മൂല്യവ്യവസ്ഥകളെ ചോദ്യം ചെയ്യാനുള്ള കരുത്ത് അവളിൽ ഉരുവം കൊള്ളുന്നു.


സ്ത്രീകൾ ആക്രമിക്കപ്പെടുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന സാമൂഹിക സാഹചര്യത്തിൽ  ഓർമ്മയുടെ ഞരമ്പ് എന്ന കഥ കൂടുതൽ ചർച്ചെയ്യെടേണ്ടതായുണ്ട്.  കഥാപാത്രങ്ങളെ ഉജ്വലമായി തനിമയോടെ അവതരിപ്പിക്കാനും കഥാകൃത്തിന് കഴിഞ്ഞിരിക്കുന്നു

2020, ഡിസംബർ 16, ബുധനാഴ്‌ച

എൻ എ നസീർ -വേരുകൾ നഷ്ടപ്പെടുത്തുന്നവർ

വേരുകൾ നഷ്ടപ്പെടുത്തുന്നവർ -എൻ എ നസീർ

പാഠ വിശകലനം - റെജി കവളങ്ങാട്


മണ്ണും പ്രകൃതിയും വിശാലമായ പ്രപഞ്ചവും  ഉൾപ്പെടുന്ന  ആവാസ വ്യവസ്ഥയുടെ ഭാഗമാണ് മനുഷ്യനും .
എന്നാൽ  മനുഷ്യൻ  സമൂഹം ആയി  ജീവിക്കുവാൻ തുടങ്ങിയ കാലം മുതൽ  പ്രകൃതിയെ കീഴടക്കുക പ്രകൃതിയെ ചൂഷണം ചെയ്യുക എന്നത് അവൻറെ സംസ്കാരത്തിൻറെ ഭാഗമായി മാറി. കാടും പുഴകളും ധാതുവിഭവങ്ങളും ജീവജാലങ്ങളും  മനുഷ്യന്റെ ഉപയോഗത്തിന് വേണ്ടി മാത്രം ഉള്ളതാണ്  എന്ന തെറ്റായ ധാരണ വികസിച്ചുവന്നു. വലിയ നഗരങ്ങളും വ്യവസായങ്ങളും  രൂപംകൊണ്ടപ്പോൾ ഭൂമിയിൽ ജീവൻറെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്ന തരത്തിലായിത്തീർന്നു മനുഷ്യന്റെ പ്രവർത്തനങ്ങൾ .

 ജീവികളും സസ്യങ്ങളും വംശനാശ ഭീഷണി നേരിട്ടു കാലാവസ്ഥാ വ്യതിയാനം ഉണ്ടായി. കാടുകൾ ചുരുങ്ങി ചുരുങ്ങി വന്നു പുഴകൾ മാലിന്യച്ചാലുകളായി മാറി, മനുഷ്യന്റെ തന്നെ നിലനില്പ് അപകടത്തിലായി, ലോകമെമ്പാടും പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾ രൂപം കൊണ്ടത് ഈ സാഹചര്യത്തിലാണ്. അപ്പോൾ ശാസ്ത്രലോകവും സാഹിത്യവും രാഷ്ട്രീയ നേതൃത്വങ്ങളും ഭൂസംരക്ഷണ ലക്ഷ്യവുമായി മുന്നിട്ടിറങ്ങി , കവിത ,നോവൽ, കഥ ,സിനിമ, ചിത്രകല, ശില്പകല തുടങ്ങിയ സർഗ്ഗാത്മക മേഖലകളിളെല്ലാം ഭൂമിയുടെ രക്ഷക്കായി കലാസൃഷ്ടികളുണ്ടായി.  ശ്രീ എൻ . എ. നസീറിന്റെ പ്രവർത്തനങ്ങളെയും എഴുത്തിനെയും ഈ രീതിയിലാണ് നോക്കിക്കാണേണ്ടത്. 'വേരുകൾ നഷ്ടപ്പെടുത്തുന്നവർ "എന്ന തലക്കെട്ടിന്റെ ഔചിത്യവും ഇത്തരത്തിലാണ് മനസ്സിലാക്കേണ്ടത്.

മണ്ണിലേക്ക് വീഴുന്ന ഒരു മരത്തിനെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ലേഖനം ആരംഭിക്കുന്നത്.മരിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യനെ എന്നവണ്ണം ആണ് അത് പറഞ്ഞിട്ടുള്ളത്.ഇലകൾ മണ്ണിൽ ദ്രവിച്ച് വീണ്ടും വേരുകളിലൂടെ  ഇലകളായി മാറുന്നു , ഭൂമിയിൽ നിന്ന് ജലവും ഭക്ഷണവും സ്വീകരിച്ചാണ് ജീവനുള്ളതെല്ലാം നിലനിൽക്കുന്നത്. മരിച്ച് മണ്ണിലേക്ക് അലിഞ്ഞു ചേരുന്നവയാണ് ഇലകളായും കായ്കളായും പുനർജ്ജനിക്കുന്നത്. ഈ ഒരു ജൈവ ബന്ധത്തിനെക്കുറിച്ചാണ് നസീർ ഇവിടെ പ്രതിപാദിക്കുന്നത്.

"ഈ ഇല അടരുകൾ എല്ലാംതന്നെ അങ്ങ് താഴെയുള്ള വേരുകൾ തേടി ചെല്ലുകയാണ് വേരുകളിലൂടെ വൃക്ഷത്തിൽ എത്തി പുനർജനിക്കാൻ  "

"ജലാശയങ്ങളും വേരുകളും തമ്മിൽ എന്തൊക്കെ സന്ദേശങ്ങൾ കൈമാറുന്നുണ്ടാകാം. "

"അതെ ഓരോ വൃക്ഷവും വേരുകളിലൂടെ ആകാശത്തോളം ഉയർന്നു നിൽക്കുന്നത് ആസ്വദിക്കണമെങ്കിൽ നാം വേരുകൾക്കൊപ്പം ഭൂമിയോളം താഴണം. "

ഇത്തരം വാക്യങ്ങളിലെ ഭാഷ ചിന്തിപ്പിക്കുന്നതാണ്.

കുറുവ ദ്വീപിലെ പുഴയും വേരുകളും വർണ്ണിക്കുമ്പോഴും ഷോളയാർ കാടുകളിലെ ചീനി വൃക്ഷങ്ങൾക്ക് ചുവട്ടിൽ ചെമ്പൻ , കുമാരൻ ഇവരോടൊപ്പം ഉറങ്ങിയത് വർണ്ണിക്കുമ്പോഴും നസീർ വെറും പ്രകൃതി വിവരണമല്ല നൽകുന്നത് മറിച്ച് പ്രകൃതിയുടെ ഔന്നത്യം അറിയണമെങ്കിൽ മണ്ണിലേക്കിറങ്ങിച്ചെല്ലണമെന്നും മനുഷ്യർക്കുമാത്രമല്ല ജീവനും ജീവിതവുമുള്ളതെന്നും മണ്ണും മരങ്ങളും പുഴകളും കാറ്റുമെല്ലാം പരസ്പരം ഇഴ ചേർന്ന് നിൽക്കുന്നതാണ് പ്രകൃതി എന്നും നമുക്ക് അതിൽ നിന്നും വേറിട്ടൊരു നിലനിൽപ്പില്ല എന്നുമുള്ള പ്രകൃതിപാഠമാണ്  പകർന്നുനൽകുന്നത്.

കാട്ടുചോല കരയിലിരുന്ന് പ്ലാസ്റ്റിക് കുപ്പിയിലെ മിനറൽ വാട്ടർ കുടിക്കുന്നവരെക്കുറിച്ച് ഓർത്ത് നസീർ പരിതപിക്കുന്നു.
കാനന ഭംഗികൾ നിറഞ്ഞ പാൽകാച്ചിമല കണ്ട് തിരികെ വള്ളികളിലൂർന്നിറങ്ങി വരുമ്പോൾ ഒരു കരടിയമ്മയും മക്കളും അരുകിലൂടെ കടന്നുപോയി എന്നദ്ദേഹം പറയുന്നു ,വേരുകളിലൂടെ ഒരു മടക്കം എന്നാണതിനെ വിശേഷിപ്പിക്കുന്നത് "വസുധൈവ കുടുംബകം" എന്ന ഉപനിഷദ് വാക്യം കൊണ്ട് മനുഷ്യരും മൃഗങ്ങളും സസ്യലതാദികളുമെല്ലാം ഒരു കുടുംബമാണെന്നാണ് ഉദ്ദേശിക്കുന്നത് , നസീർ പറയുന്നതും ഈ വിശ്വസ്നേഹം തന്നെയാണ്.

"ഇന്ന് അടിച്ചിൽത്തൊട്ടിയിൽ അരുണാചലം ഇല്ല , വേരുകളുടെ രഹസ്യം അറിയുന്നവരുമില്ല, ഒരു ചെറിയ പനിക്കു വേണ്ടി അവർ പട്ടണത്തിലെ ഡോക്ടർമാരെത്തേടിപ്പോകുന്നു ...." 
നസീറിന്റെ ഈ വാക്കുകളിലെ നഷ്ടബോധം നമുക്ക് കൈമോശം വന്ന പാരമ്പര്യ അറിവുകളെച്ചൊല്ലിയുള്ളതാണ്. ചികിത്സ വലിയ വ്യാപാരമായി മാറിയ ഇക്കാ ലത്ത് നാം ചെറിയ രോഗങ്ങൾക്കു പോലും  ഏറെ തുക ചെലവാക്കി നടത്തുന്ന ചികിത്സക്കുപയോഗിക്കുന്ന മരുന്നുകളുടെ ഉള്ളടക്കം എന്താണ് അവയ്ക്ക് ദോഷഫലങ്ങൾ ഉണ്ടോ , എന്നൊന്നു മറിയുന്നില്ല . വേരുകളും ഇലകളും കൊണ്ട് സ്വയം ചികിത്സിച്ചിരുന്നവരാണ് നമ്മൾ , പ്രകൃതിയിൽ നിന്ന് അകന്നപ്പോഴാണ് നമ്മൾ ചികിത്സാ വ്യാപാരത്തിനടിമകളായത് , ഇത് നമ്മുടെ സംസ്കാരത്തിന് സംഭവിച്ച നഷ്ടമാണ്, അരുണാചലത്തിനെപ്പോലുള്ള വൈദ്യന്മാർ കൊണ്ടുനടന്ന അറിവുകൾ എന്നെന്നേക്കുമായി  നഷ്ടപ്പെട്ടു.
ഉടുമ്പുമാരിയും അത്തരത്തിലൊരാളാണ് , വേരുകളും ഇലകളും തിരിച്ചറിയാൻ കഴിയാത്തവരായിപ്പോയി പുതിയ തലമുറ.

ഇലകൾ വേരുകൾക്കായി മണ്ണിലേക്ക് വീഴുന്നു , മണ്ണ് അഴുകാത്ത മാലിന്യക്കൂനയാക്കുന്ന നമ്മൾ ഈ പരസ്പര ബന്ധം നശിപ്പിക്കുന്നു , ഇരിങ്ങോൾക്കാവ് പോലെ കേരളത്തിലെമ്പാടും കാവുകളുണ്ടായിരുന്നു അവ വെട്ടി വെളുപ്പിച്ച നമ്മൾ ആരോഗ്യകരമായ ജീവിതത്തിനുള്ള സാഹചര്യമാണ് നഷ്ടപ്പെടുത്തിയത് , വേരുകൾ നഷ്ടപ്പെടുത്തിയവർ എന്നാണ് നസീർ ഇന്നത്തെ തലമുറയെ വിശേഷിപ്പിക്കുന്നത്.

"വസിക്കാൻ ഇടമില്ലാത്തിടത്ത് പുതിയ പാതകളും പദ്ധതികളുമായി വരുന്നവർക്ക് മണ്ണിനെക്കുറിച്ചും വേരുകളെക്കുറിച്ചും എന്തറിയാം " എന്ന് അദ്ദേഹം കച്ചവട സംസ്കാരത്തിനെ ചോദ്യംചെയ്യുന്നു.

മണ്ണിനു നേരെയുള്ള ആക്രമണങ്ങൾക്ക് പ്രകൃതി പ്രളയമായും മണ്ണിടിച്ചിലായും ആഗോളതപനമായും തിരിച്ചടി നൽകുന്നുണ്ട് , പ്രകൃതിയെ ആരാധിക്കുന്ന, ധ്യാനിക്കുന്ന, പ്രപഞ്ച താളവുമായി ഒത്തു നിൽക്കുന്ന, ഒരു മനുഷ്യനെയാണ് നസീറിന്റെ വാക്കുകളിൽ കാണുന്നത്. മനുഷ്യർ വയ്ക്കുന്ന കാട്ടുതീയിൽ നിന്നു പോലും പുനർജനിക്കുന്ന ഒരു കാട്ടാൽ വൃക്ഷമായി ജനിക്കണമെന്ന അദ്ദേഹത്തിന്റെ സ്വപ്നം നമുക്കും ഏറ്റുവാങ്ങാം. 

 വസ്തുതകളെ സാഹിത്യ ഭംഗിയോടെയാണ് ലേഖകൻ അവതരിപ്പിക്കുന്നത് , പ്രചോദനാത്മകമാണ് അദ്ദഹത്തിന്റെ ഭാഷ.
എൻ.എ.നസീർ ഒരു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ മാത്രമല്ല പരിസ്ഥിതി ചിന്തകനും പരിസ്ഥിതി പ്രവർത്തകനും സാഹിത്യകാരനുമാണെന്ന് ഈ ലേഖനം തെളിയിക്കുന്നു.

2020, നവംബർ 18, ബുധനാഴ്‌ച

അഗ്നിവർണ്ണന്റെ കാലുകൾ

അഗ്നിവർണൻ കാലുകൾ 

കാവാലം നാരായണപണിക്കർ 

പാഠവിശകലനം റെജികവളങ്ങാട് .

അഗ്നിവർണ്ണന്റെ കാലുകൾ എന്ന നാടകം  പുരാണങ്ങളിലെ കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നതായി തോന്നുമെങ്കിലും ആധുനിക സമൂഹത്തിലെ അധികാര ജീർണ്ണതയെ വ്യത്യസ്തമായ രീതിയിൽ  ആവിഷ്കരിക്കാനാണ് കാവാലം നാരായണ പണിക്കർ ശ്രമിക്കുന്നത്. രൂക്ഷമായ ആക്ഷേപഹാസ്യം ഈ നാടകത്തിൻറെ പ്രത്യേകതയാണ് , 

."ജനങ്ങൾക്ക്‌ വേണ്ടി ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യം "
എബ്രഹാം ലിങ്കന്റെ ഈ വാക്കുകൾ ജനാധിപത്യത്തെക്കുറിച്ചുള്ള  ഏറ്റവും പ്രസിദ്ധമായ  നിർവ്വചനമാണ്.

കേവലരാമൻ എന്ന കഥാപാത്രത്തിനെ വിലയിരുത്തുമ്പോൾ ഇത് ഓർമ്മയിൽ ഉണ്ടായിരിക്കുന്നത് നന്നാണ്.
അയാൾ സാധാരണ ജനങ്ങളുടെ പ്രതിനിധിയാണ് ഭയന്നാണ്  അയാൾ രാജസഭയിലേക്ക് കടന്നുവരുന്നത്.
രാജസഭയിൽ ആകെ ദുർഗന്ധം ഉള്ളതായി അയാൾക്ക് തോന്നുന്നു.അയാളവിടെ ഭയപ്പെടുത്തുന്ന ശബ്ദങ്ങൾ കേൾക്കുന്നു , എന്നാൽ ചിന്താ രാമനടക്കം രാജസഭയിലേക്ക് കടന്നുവരുന്ന ആർക്കും കേവല രാമൻറെ അനുഭവം ഉണ്ടാകുന്നില്ല.

ബുദ്ധിജീവിയായ ചിന്താരാമൻ കേവലരാമനോട് സിംഹാസനത്തിൽ കയറി ഇരിക്കുവാൻ  നിർദ്ദേശിക്കുന്നു , കേവലരാമൻ അവിടെ കയറി ഇരിക്കുമ്പോൾ  കൊത്തുവാൾ അയാളെ തള്ളി താഴെ ഇടുന്നു.ചിന്താ രാമൻറെ തടിച്ച പുസ്തകം ഉയർത്തിപ്പിടിച്ച് കേവലരാമൻ കൊത്തുവാളുമായി ഏറ്റുമുട്ടുന്നു.

ഇവിടെ ഒരു രാജാവ് ഉണ്ടോ എന്ന കേവല രാമൻറെ ചോദ്യത്തിന് കൃത്യമായ ഉത്തരം ലഭിക്കുന്നില്ല.ചിന്താരാമനും കൊത്തുവാളും രാജഗുരുവും വിദൂഷകനും എല്ലാം തങ്ങൾ രാജാവിന് തുല്യരാണ് എന്ന് പറയാൻ മത്സരിക്കുന്നു.
"നിങ്ങൾ ആരായാലും വേണ്ടില്ല നിങ്ങൾ ഒരു ചുക്കും ചെയ്യാനില്ല ഞാനാണ് രാജാവ്,എൻറെ കാലുകളാണ് ആ കാണുന്നത് എൻറെ കാലുകൾ നിങ്ങൾക്ക് മാപ്പ് തന്നിരിക്കുന്നു. "
എന്ന് കേവലരാമൻ കൊത്തുവാളിനോട്  ആജ്ഞാപിക്കുന്നു ,അപ്പോൾ ഏതു പ്രതിസന്ധിയിലും കൂടെ ഉണ്ടായിരിക്കും എന്ന് പറഞ്ഞ ചിന്താരാമൻ തന്നെ അയാളെ തള്ളിപ്പറയുന്നു. ഉന്നതമായ ആദർശങ്ങൾ സ്വാർത്ഥതാല്പര്യങ്ങൾക്കു വേണ്ടി ബലികഴിക്കപ്പെടുന്നു.

നിരന്തരം വഞ്ചിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന സാധാരണക്കാരും അധ്വാനിക്കുന്നവരും ആയ  കേവല മനുഷ്യരുടെ പ്രതിനിധിയാണ് കേവലരാമൻ.
മറ്റുള്ളവരെ പോലെ പലതും കണ്ടിട്ടും  കാണാതിരിക്കാനോ കാണാത്തത് കണ്ടെന്ന് പറയുവാനോ അയാൾക്ക് ആകുന്നില്ല അടിച്ചുതളിക്കാരിയോട് ഇവിടെയെല്ലാം ഒന്ന് അടിച്ചുതളിച്ച് വൃത്തിയാക്കണം എന്ന് അയാൾ പരാതി പറയുന്നു.

നാടകത്തിലെ കഥാപാത്രങ്ങളിൽ ചിന്താരാമനും കേവലരാമനും ആണ് ജനങ്ങളുടെ പക്ഷത്തുനിന്ന് ഉള്ളവർ . എന്നാൽ ചിന്താരാമൻ കേവലരാമനിൽ നിന്നും തികച്ചും വ്യത്യസ്തനാണ്, കേവലരാമന് രാജസഭയിൽ ദുർഗന്ധവും ഭയവും അനുഭവപ്പെടുമ്പോൾ ചിന്താരാമൻ അവിടെ ശാന്തനായി ഇരുന്ന് പുസ്തകം വായിക്കുന്നു.
മാത്രമല്ല കേവല രാമൻ സൗഹൃദത്തിന് ശ്രമിക്കുമ്പോൾ ചിന്താരാമൻ അയാളിൽ നിന്നും അകന്നു നിൽക്കാൻ ശ്രമിക്കുന്നു.
അധികാര ദുഷ്പ്രഭുത്വത്തിനെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും  ചിന്താരാമനെ കൊണ്ട് കേവല രാമന് യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല.സാധാരണക്കാരുടെ പ്രശ്നങ്ങളിൽ നിന്ന് മനപ്പൂർവ്വം അകന്നുനിൽക്കുകയും സ്വയം അധികാര കേന്ദ്രമാകാൻ ശ്രമിക്കുകയും ചെയ്യുന്ന അഭ്യസ്തവിദ്യരുടെ പ്രതിനിധിയാണ് ചിന്താരാമൻ.എങ്കിലും കേവല രാമനെ പോലെയുള്ള സാധാരണക്കാരുടെ ബലം ചിന്താ രാമൻറെ അറിവ് തന്നെയാണ്.അധികാരി വർഗ്ഗത്തിനോട് പൊരുതാൻ കേവലരാമൻ ചിന്താരാമനെ കൂട്ടുപിടിക്കുന്നുണ്ട്.

 ലോകത്തിലെ ഏറ്റവും ഉത്തമനായ മനുഷ്യൻ ആര് എന്ന വാല്മീകിയുടെ ചോദ്യത്തിന് ഉത്തരമായാണ് നാരദൻ രാമന്റെ കഥ പറയുന്നത് ,സമൂഹത്തിൻറെ നന്മയ്ക്കുവേണ്ടി സ്വകാര്യ സുഖങ്ങൾ ഉപേക്ഷിക്കുന്ന മാതൃകാ പുരുഷനാണ് പുരാണത്തിലെ ശ്രീരാമൻ .രാമായണത്തിൽ രാമൻറെ  പാദുകങ്ങൾ  സിംഹാസനത്തിൽ വച്ച്  പകരക്കാരനായാണ് ഭരതൻ രാജ്യം ഭരിച്ചത്.രാജാവിൻറെ പാദുകം നീതിയുടെ ചിഹ്നം ആയിരുന്നു.നാടകത്തിൽ രണ്ടു മരക്കാലുകളെ രാജാവിൻറെ സ്തുതിപാഠകർ ചുമന്നുകൊണ്ട് നടക്കുന്നു.ഇന്ദ്രിയങ്ങൾ അഞ്ചും സ്വകാര്യ സുഖങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുന്ന രാജാവിനെയാണ് അവർ സ്തുതിക്കുന്നത് .രാമകഥയെ സമകാലിക സമൂഹത്തിനെ വിമർശിക്കുവാൻ ഉള്ള ശക്തമായ ആയുധമാക്കി മാറ്റുവാൻ  കാവാലത്തിന്  കഴിഞ്ഞിരിക്കുന്നു. 

കേവല രാമനെയും ചിന്താ രാമനെയും രാമൻ എന്ന വാക്ക് ചേർത്ത് വിളിക്കുന്നത്.രാമ രാജ്യത്തിൻറെ അവകാശികൾ അവരാണ് എന്ന് ധ്വനിപ്പിക്കുന്നതിനും നീതി നടപ്പാക്കേണ്ടത്  അവരാണ് എന്ന്  പറയുന്നതിന്  ഉദ്ദേശിച്ചും തന്നെയാണ്.

നാടകത്തിൽ ആദ്യം രംഗപ്രവേശം ചെയ്യുന്നത് വിദൂഷകൻ ആണ് കൂടിയാട്ടത്തിന്റെ പാരമ്പര്യം ഈ കഥാപാത്രത്തിന്റെ സൃഷ്ടിയിൽ കാണുവാൻ കഴിയും.
അഗ്നിവർണ്ണ മഹാ രാജാവിൻറെ രണ്ട് മരക്കാലുകൾ ചുമന്നുകൊണ്ടാണ്  അയാൾ രംഗപ്രവേശനം ചെയ്യുന്നത് , അയോധ്യാ വാസികൾക്ക് മരക്കാലുകളോട് സങ്കടങ്ങൾ ബോധിപ്പിക്കാം എന്നാണ് അയാൾ അറിയിക്കുന്നത്.
താൻ രാജാവിൻറെ സന്തതസഹചാരിയാണ് എന്നും ഹാസ്യ കഥാപാത്രമായ തനിക്ക് പകലിരവ് ഉറക്കം മൂക്കറ്റം ശാപ്പാട് അതിൽ കവിഞ്ഞ് ഒന്നും ഇല്ല എന്നും അയാൾ വെളിപ്പെടുത്തുന്നു.
അയോധ്യയിലെ പാവപ്പെട്ടവരായ നാം വിശപ്പടക്കുവാൻ എന്ത് ചെയ്യും എന്ന് ഒരാൾ ചോദിക്കുമ്പോൾ "അതിന് വിശപ്പു പോലുള്ള താണതരം കാര്യങ്ങളിൽ നാം വ്യാപൃതരാകാറുണ്ടോ "എന്നാണ് വിദൂഷകൻ ചോദിക്കുന്നത്.
പട്ടിണിപ്പാവങ്ങളെ താണവരായി കരുതുന്ന  ആഡംബരത്തിന്റെ കുഴലൂത്തുകാരൻ ആണ് വിദൂഷകൻ . ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ അധികാരം കൈക്കലാക്കിയ കുറച്ചുപേർ  പൊതുസമൂഹത്തിന് പണംകൊണ്ട് ആഡംബരം നടത്തി ജീവിക്കുന്നതിന്റെ നൃശംസത വരച്ചുകാട്ടുകയാണ് നാടകകൃത്ത്
കൊത്തുവാളും രാജഗുരുവും ഒക്കെ സ്വന്തം അധികാരപരിധികൾ അറിയാത്തവരും  ഉള്ള അധികാരം  തൻപ്രമാണിത്തം കാണിക്കുന്നതിനു വേണ്ടി മാത്രം ഉപയോഗിക്കുന്നവരും , ജനങ്ങളുടെ സേവകരാണ് തങ്ങളെന്ന യാഥാർത്ഥ്യബോധം ഇല്ലാത്തവരുമായ ആയ ഉദ്യോഗസ്ഥന്മാരുടെ പ്രതിനിധികളാണ്.
രാജാവിന് അവരെ നിലയ്ക്കു നിർത്താൻ കഴിയുന്നില്ല , അരാജകത്വമാണ് അരങ്ങുവാഴുന്നത് ,
യഥാ രാജ തഥാ പ്രജ എന്ന്  ചിന്താ രാമൻ പറയുമ്പോൾ  യഥാ പ്രജ തഥാ രാജ എന്ന് കേവല രാമൻ തിരുത്തിപ്പറയുന്നു.
നമുക്ക് അവകാശപ്പെട്ടതേ  നമുക്ക് ലഭിക്കൂ എന്നും പറയുന്നുണ്ട്. ജനാധിപത്യം സഫലമാകണമെങ്കിൽ ജനങ്ങൾ പ്രതികരിക്കണമെന്നുതന്നെയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.

അഴിമതിയും സ്വജനപക്ഷപാതവും അരാജകത്വവും ജനാധിപത്യത്തിനെ തച്ചുതകർക്കുന്നതിനെതിരായിട്ടുള്ള പ്രതിഷേധമാണ് അഗ്നിവർണന്റെ കാലുകൾ എന്ന നാടകം മുന്നോട്ടുവയ്ക്കുന്നത്.സാധാരണ മനുഷ്യരുടെ സങ്കടങ്ങൾ കേൾക്കാൻ ചെവി ഇല്ലാത്ത അധികാരി വർഗ്ഗത്തിനെ മരക്കാലുകളോട് ആണ് ഉപമിച്ചിരിക്കുന്നത്.
നാടകത്തിൻറെ അവസാനം കടന്നുവരുന്ന അടിച്ചുതളിക്കാരി കാവ്യാത്മകമായ ഒരു സ്വപ്നമാണ്.അടിസ്ഥാന വർഗ്ഗത്തിൻ്റെ, സ്ത്രീകളുടെ, പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ പ്രതീകം, കൂടിയാണ് അടിച്ചുതളിക്കാരി. യഥാർത്ഥത്തിൽ ജനാധിപത്യത്തിലെ രാജാവാണ് 
 അടിസ്ഥാന വർഗ്ഗം , അവർ ഉയിർത്തെഴുനേൽക്കുമ്പോഴേ യഥാർത്ഥ ഭരണം സാധ്യമാകു  . വ്യവസ്ഥ പൊളിച്ചെഴുതേണ്ട സമയമായിരിക്കുന്നു അതിന് എല്ലാവരും കൈകോർക്കണം എന്ന സന്ദേശമാണ് നാടകം നൽകുന്നത്.

ലളിതവും നമ്മുടെ ദൃശ്യകലാ പാരമ്പര്യത്തിനോട് ചേർന്ന് നിൽക്കുന്നതുമായ  ആവിഷ്കാര രീതിയാണ് കാവാലം നാടകത്തിന് നൽകിയിരിക്കുന്നത്.തനതു നാടക വേദിയുടെ മുഖമുദ്രകൾ ഉള്ള ഈ നാടകം ഏറെ അഭിനയ സാധ്യതകളുള്ള തും  രൂക്ഷമായ സാമൂഹിക വിമർശനം ഉൾക്കൊള്ളുന്നതുമാണ്.നാടകത്തിന്റെ ശക്തിയും പ്രചോദനാത്മകതയും  വെളിപ്പെടുത്തുന്ന രചനയാണിത്.
കാവാലം നാരായണ പണിക്കരുടെ കലാപരമായ കൃതഹസ്തതക്ക് ഉദാഹരണമായി അഗ്നിവർണന്റെ കാലുകൾ എന്ന നാടകം നിലകൊള്ളുന്നു.


മലയാളത്തിലെ തനത് നാടകങ്ങളിൽ ഒന്നാണ് അഗ്നിവർണന്റെ കാലുകൾ എന്ന നാടകം , നമുക്ക് മലയാളത്തിലെ തനതു നാടകവേദി യെക്കുറിച്ച് വിക്കിപീഡിയയിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ പരിശോധിക്കാം

"ഒരു പ്രദേശത്തെ സംസ്കാരികമായ പ്രത്യേകതകളുമായി ജൈവിക ബന്ധഠ  പുലർത്തുന്നതും  അവിടത്തെ സവിശേഷവും പരിമിതവുമായ സദസ്സിന് വേണ്ടി രുപപ്പെടുത്തിയതുമയ രംഗാവിഷ്കാര സമ്പ്രദായമാണ് തനതു നാടകവേദി.കോളനി വൽക്കരണത്തിനു വിധേയമായ എല്ലാ രാജ്യങ്ങളും വൈദേശിക സ്വാധീനത്തെ പൂർണ്ണമായും നിരാകരിക്കാനുളള ശ്രമത്തിന്റെ ഭാഗമായി വേണഠ തനതു നാടകവേദിയെ വിലയിരുത്തേണ്ടത്. 20- നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഭാരതത്തിലെ പല പ്രദേശിക ഭാഷകളിലും ഉടലെടുത്ത നവോത്ഥാനത്തിന്റെയും സത്യാന്വേഷണ ത്തിന്റെയും ഭാഗമാണ് തനതു നാടകവേദി എന്ന സങ്കൽപ്പം.കർണ്ണാടകയിലെ യക്ഷഗാനം, ബംഗാളിലെ ജാത്രെ ഗുജറാത്തിലെ ഭാവൈ തുടങ്ങിയ നാടോടി കലാരൂപങ്ങളിൽ നിന്ന് ഊർജ്ജം സ്വീകരിച്ചാണ് അതത് ഇടങ്ങളിൽ തനതു നാടകവേദി രൂപം കൊണ്ടതും വളർന്നതും. ഭാരതത്തിലെ തനതു നാടകവേദിയുടെ വളർച്ചക്ക് ഗണ്യമായ സംഭാവനകൾ നൽകിയവരാണ് ഹബീബ് തൻവീർ ,ഗിരിഷ്കർണാട്, വിജയ് തെണ്ടുൽക്കർ ,ഉല്പൽ ദത്ത്, ശംഭുമിത്ര ,സി.എൻ ശ്രികണ്Oൻ നായർ,കാവാലം നാരായണപണിക്കർ തുടങ്ങിയവർ

                 1960 അവസാനത്തിൽ തന്നെ തനതു നാടക വേദി എന്ന സങ്കൽപ്പം കേരളത്തിൽ രൂപപ്പെട്ടു തുടങ്ങി .1969 ആഗസ്സ് മാസത്തിൽ ശാസ്താംകോട്ടയിൽ ആരംഭിച്ച നാടക കളരിയുടെ ഇടവേളകളിൽ നടന്ന ചർച്ചകളിൽ നിന്നാണ് തനതു നാടക വേദി എന്ന ആശയത്തിന് ബീജ വാപം.തുടർന്ന് ഒന്നിലേറെ കളരികളിലൂടെ തനതു നാടകവേദിയുടെ സങ്കൽപ്പത്തിന് മൂർത്തരൂപം കൈവന്നു.1968-ൽ കൂത്താട്ടുകുളത്തെ നാടക കളരിയിൽ അവ തരിപ്പിച്ച തനതു നാടകവേദി എന്ന ലേഖനത്തിലൂടെ തനതു സങ്കൽപത്തെ വ്യക്തമായി വിശദികരിക്കാൻ സി.എൻ.ശ്രീകണ്ഠൻ നായർക്കു കഴിഞ്ഞു.എം ഗോവിന്ദൻ ,അയ്യപ്പപണിക്കർ, കാവാലം നാരായണപണിക്കർ, ജി.ശങ്കരപ്പിള്ള തുടങ്ങിയവരും തനതു നാടക സങ്കൽപ്പത്തെ രൂപപ്പെടുത്തുന്നതിന് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് .പുരാവൃത്തത്തിന്റെ ഉൾബലം ഉള്ള പ്രമേയം ലോകധർമമിയോടൊപ്പം നാട്യധർമ്മ്യക്കും' നൽകിയിട്ടുള്ള ചലന രീതികൾ, കേരളീയമായ രംഗാവിഷ്കാര സമ്പ്രദായങ്ങളുടെയും നാടോടി കലാരൂപങ്ങളുടെയും സ്വധീനം ,അനുഷ്ഠാനത്മകത ഉപാഹാസവും നർമ്മവും ചേർന്ന ഭാവഘടന, രംഗവേദിയോടുളള പ്രേഷക പങ്കാളിത്തം മുതലായവയാണ് തനതു നാടകത്തിനു വേണ്ട ആവശ്യ ഘടകങ്ങൾ തനതു നാടകത്തിന്റെ സവിശേഷ പൂർണ്ണമായി പ്രതിഫലിപ്പിക്കുവാൻ ശ്രമിച്ച ആദ്യ നാടകം സി.എൻ ശ്രീകണ്ഠൻ നായരുടെ 'കലി' ആണ്. 'കേരളിയ താളക്രമങ്ങളുടെ സന്നിവേശമാണ് കലിയുടെ എറ്റവും വലിയ പ്രത്യേക തയെന്ന് നിരൂപകർ വിലയിരുത്തിയിട്ടുണ്ട്

2020, ഒക്‌ടോബർ 11, ഞായറാഴ്‌ച

കഥകളി

 കഥകളിയെപ്പറ്റി മലയാളം വിക്കിപ്പീഡിയയിലുള്ള വിവിരങ്ങളിപ്രകാരമാണ്-
(വിദ്യാത്ഥികളുടെ ഉപയോഗത്തിനായി പകത്തുന്നു)

കഥകളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigationJump to search
കഥകളി കഥാപാത്രം
കഥകളിയിലെ കൃഷ്ണമുടി വേഷം

കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമാണ് കഥകളിരാമനാട്ടം എന്ന കല പരിഷ്കരിച്ചാണ് കഥകളി ഉണ്ടായത്. കഥകളിയിലെ വേഷങ്ങൾ പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിവയാണ്.ശാസ്ത്രക്കളിചാക്യാർകൂത്ത്കൂടിയാട്ടംകൃഷ്ണനാട്ടംഅഷ്ടപദിയാട്ടംദാസിയാട്ടംതെരുക്കൂത്ത്തെയ്യംതിറയാട്ടംപടയണി തുടങ്ങിയ ക്ലാസ്സിക്കൽ - നാടൻ കലാരൂപങ്ങളുടെ അംശങ്ങൾ കഥകളിയിൽ ദൃശ്യമാണ്. 17, 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം വരേണ്യ വിഭാഗങ്ങൾക്കിടയിൽ മാത്രം ഒതുങ്ങിനിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ മഹാകവി വള്ളത്തോൾ അടക്കമുള്ള ഉത്പതിഷ്ണുക്കളുടെ ശ്രമഫലമായി ഇന്ന് ലോക പ്രസിദ്ധി കൈവരിച്ചിരിക്കുന്നു[1] .

വിവരണം[തിരുത്തുക]

നാട്യം, നൃത്തം, നൃത്യം എന്നിവയെ ആംഗികം, എന്ന അഭിനയോപാധികളിലൂടെ സമന്വയിപ്പിച്ച് അവതരിപ്പിക്കുകയാണ് ഒരു വാചകത്തിൽ പറഞ്ഞാൽ കഥകളിയുടെ മർമ്മം.

കഥകളിക്കുവേണ്ടി രചിക്കപ്പെട്ട കാവ്യമായ ആട്ടക്കഥയിലെ സംഭാഷണഭാഗങ്ങളായ പദങ്ങൾ, പാട്ടുകാർ പിന്നിൽ നിന്നും പാടുകയും നടന്മാർ കാവ്യത്തിലെ പ്രതിപാദ്യം അരങ്ങത്ത് അഭിനയത്തിലൂടെ അവതരിപ്പിക്കുകയും ചെയ്യുന്നു. അഭിനയത്തിനിടയിൽ നടന്മാർ ഭാവാവിഷ്‌കരണപരവും താളാത്മകവുമായ രംഗചലനങ്ങളും അംഗചലനങ്ങളും പ്രദർശിപ്പിക്കുന്നു. പദങ്ങളുടെ ഓരോ ഭാഗവും അഭിനയിച്ചുകഴിയുമ്പോൾ ശുദ്ധനൃത്തചലനങ്ങൾ അടങ്ങുന്ന കലാശങ്ങൾ ചവിട്ടുന്നു. ഇങ്ങനെ അഭിനയത്തിലും അതടങ്ങുന്ന രംഗങ്ങളുടെ പരമ്പരയിലും കൂടി ഇതിവൃത്തം അരങ്ങത്ത് അവതരിപ്പിച്ച് രസാനുഭൂതി ഉളവാക്കുന്ന കലയാണ് കഥകളി .

നൃത്തംനാട്യംനൃത്യംഗീതംവാദ്യം എന്നിങ്ങനെ അഞ്ചു ഘടകങ്ങളുടെ സമഞ്ജസ സമ്മേളനമാണ്‌ കഥകളി. ഇതു കൂടാതെ സാഹിത്യം ഒരു പ്രധാനവിഭാഗമാണെങ്കിലും ഇതു ഗീതത്തിന്റെ ഉപവിഭാഗമായി കരുതപ്പെടുന്നു.

കളിതുടങ്ങുന്നതിനു മുൻപ്‌ മദ്ദളകേളി (അരങ്ങുകേളി/ശുദ്ധമദ്ദളം), വന്ദനശ്ലോകംതോടയംമേളപ്പദം(മഞ്ജുതര) തുടങ്ങിയ പ്രാരംഭച്ചടങ്ങുകൾ ഉണ്ട്‌. പശ്ചാത്തലത്തിൽ ഭാഗവതർ ആലപിക്കുന്ന പദങ്ങൾ ഹസ്തമുദ്രകളിലൂടെയും, മുഖഭാവങ്ങളിലൂടെയും അരങ്ങത്തു നടൻമാർ അഭിനയിച്ചാണ്‌ കഥകളിയിൽ കഥ പറയുന്നത്. കഥകളിയിലെ വേഷങ്ങളെ പ്രധാനമായും പച്ച, കത്തി, കരി, താടി, മിനുക്ക്‌ എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു. പച്ച സൽക്കഥാപാത്രങ്ങളും (സാത്വികം), കത്തി രാജസ കഥാപാത്രങ്ങളും (രാജാക്കന്മാരായ ദുഷ്ടകഥാപാത്രങ്ങളും) ആണ്‌. കരിവേഷം രാക്ഷസിമാർക്കാണ്‌. ചുവന്ന താടി താമസ(വളരെ ക്രൂരന്മാരായ) സ്വഭാവമുള്ള രാക്ഷസർ മുതലായവരും, കറുത്ത താടി കാട്ടാളർ മുതലായവരുമാണ്‌. കലിയുടെ വേഷം കറുത്ത താടിയാണ്. ഹനുമാന്‌ വെള്ളത്താടിയാണ്‌ വേഷം. സ്ത്രീകളുടേയും മുനിമാരുടേയും വേഷം മിനുക്കാണ്‌. ഇത്തരത്തിൽ വേഷമണിയിക്കുന്നതിന് ചുട്ടികുത്ത് എന്നു പറയുന്നു.

ചരിത്രം[തിരുത്തുക]

17 നൂറ്റാണ്ടിലാണ് കഥകളി ഉദ്ഭവിച്ചത്‌. കഥകളിയുടെ സാഹിത്യ രൂപമാണ് ആട്ടക്കഥ. രാമനാട്ട കർത്താവായ കൊട്ടാരക്കരത്തമ്പുരാനാണ് ആട്ടക്കഥാ സാഹിത്യത്തിന്റെ ഉപജ്ഞാതാവായി കണക്കാക്കുന്നത്.

ഗീതഗോവിന്ദാഭിനയത്തിന്റെ പ്രേരണയിൽ നിന്നും ഉടലെടുത്ത ഒരു വിനോദമാണ് കൃഷ്ണനാട്ടം. അന്ന് വടക്കൻ ദിക്കുകളിൽ പ്രചാരത്തിലിരുന്ന അഷ്ടപദിയാട്ടത്തിന്റെയും അതിന്റെ ചുവടു പിടിച്ച് സൃഷ്ടിക്കപ്പെട്ട കൃഷ്ണനാട്ടത്തിന്റെയും രീതിയിലാണ് തമ്പുരാൻ രാമനാട്ടം രചിച്ചത്. 1555-നും 1605-നും ഇടയിലാണ് രാമനാട്ടം രചിച്ചത് എന്നാണ് പറയപ്പെടുന്നത്[2]. കൊട്ടാരക്കരത്തമ്പുരാൻ എട്ട്‌ ദിവസത്തെ കഥയാക്കി വിഭജിച്ച്‌ നിർമ്മിച്ച രാമനാട്ടമാണ് പിൽക്കാലത്തു കഥകളിയായി പരിണമിച്ചത്.

കഥകളിവേഷത്തെ പരിഷ്കരിക്കുകയും ചെണ്ട ഉപയോഗിക്കുകയും ചെയ്തത് വെട്ടത്തുനാട്ടുരാജാവായിരുന്നു. പാട്ടിനായി പ്രത്യേകം ആളെ നിർത്തുന്ന രീതിയും വർണ്ണഭംഗിയുള്ള കിരീടങ്ങളും കടുത്തനിറത്തിലുള്ള കുപ്പായങ്ങളും പലവർണ്ണങ്ങളുപയോഗിച്ചുള്ള മുഖമെഴുത്തും എല്ലാം വെട്ടത്തുരാജാവിന്റെ സംഭാവനയാണ്‌. ഇതിനെ വെട്ടത്തുനാടൻ എന്നാണ്‌ വിളിക്കുന്നത്. എത്യോപ്യയിലെ പരമ്പരാഗതവേഷമാണ്‌ ഇതിനു പ്രചോദനമായിട്ടുള്ളത്[അവലംബം ആവശ്യമാണ്]. വെട്ടത്തുരാജാവിനെ കഥകളിപരിഷ്കരണത്തിൽ സഹായിച്ചത്‌ കഥകളിപ്രേമിയായിരുന്ന ശങ്കരൻനായരായിരുന്നു.

രാമായണകഥയെ ഒൻപത് ഭാഗങ്ങളാക്കി ഭാഗിച്ച് 8ദിവസംകൊണ്ടായിരുന്നു ആദ്യകാല അവതരണം. സംഘക്കളിഅഷ്ടപദിയാട്ടംതെയ്യംപടയണികൂടിയാട്ടം, തെരുക്കൂത്ത് എന്നിങ്ങനെ ഒട്ടേറെ കലാരൂപങ്ങളിൽ നിന്നും സ്വാംശീകരിച്ചെടുത്തിട്ടുണ്ട്. രാമനാട്ടത്തിന്റെ അപരിഷ്കൃത അവതരണരീതികൾക്ക് മാറ്റം സംഭവിച്ചത് കല്ലടിക്കോടൻ, കപ്ലിങ്ങാടൻ, വെട്ടത്തുനാടൻ എന്നീ പരിഷ്കാരസമ്പ്രദായങ്ങളിലൂടേയാണ്. അഭിനേതാവ് തന്നെ ഗാനം ചൊല്ലി ആടുന്ന രാമനാട്ടരീതിക്ക് മാറ്റം വരുത്തി. പിന്നണിയിൽ ഗായകരുടെ പാട്ടിനനുസരിച്ച് നടൻ അഭിനയിക്കുന്ന രീതി കൊണ്ടുവന്നത് വെട്ടത്തുനാടൻ സമ്പ്രദായമാണ്. ആട്ടത്തിനു ചിട്ടകൾ ഏർപ്പെടുത്തിയതും കൈമുദ്രകൾ പരിഷ്ക്കരിച്ചതും കല്ലടിക്കോടൻ സമ്പ്രദായമാണ്. അഭിനയരീതിയുടെ ഒതുക്കം ആണ് കല്ലുവഴിച്ചിട്ടയുടെ പ്രധാനസംഭാവന. കലാശങ്ങൾ, ഹസ്താഭിനയം എന്നിവയിലാണ് ഈ ശൈലീപ്രകാരം പരിഷ്കാരം നടന്നത്.

വെട്ടത്തുനാടൻ സമ്പ്രദായം[തിരുത്തുക]

കഥകളി

രാമനാട്ടം കഥകളിയായി പരിഷ്കരിക്കപ്പെടുന്നതിന് വെട്ടത്തുരാജാവ് വരുത്തിയ മാറ്റങ്ങൾ ഇവയാണ്.

  • നടൻമാർക്ക് വാചികാഭിനയം വേണ്ടെന്ന് തീർച്ചപ്പെടുത്തി.
  • പാട്ടിനെ പിന്നണിയിലേയ്ക്കെത്തിച്ചു.
  • കത്തി, താടി വേഷങ്ങൾക്ക് തിരനോട്ടം ഏർപ്പെടുത്തി.
  • രാമനാട്ടത്തിലെ തൊപ്പിമദ്ദളത്തിനുപകരം ചെണ്ട ഏർപ്പെടുത്തി.
  • കൂടിയാട്ടത്തിനനുസരിച്ചുള്ള പച്ച, കത്തി, താടി എന്നീ മുഖത്തുതേപ്പടിസ്ഥാനത്തിലുള്ള വേഷവിഭജനം കൊണ്ടുവന്നു.
  • മുദ്രകളോടെയുള്ള ആംഗികാഭിനയം കൊണ്ടുവന്നു.

വെട്ടത്തുസമ്പ്രദായത്തെ പരിഷ്കരിച്ച്‌ കഥകളിയെ ഒരു നല്ല നൃത്തകലയാക്കി തീർത്തത്‌ കപ്ലിങ്ങാടൻ നമ്പൂതിരിയും. ഇന്നു കാണുന്ന കഥകളിവേഷങ്ങളുടെയെല്ലാം ഉപജ്ഞാതാവ് അദ്ദേഹമായിരുന്നു. കപ്ലിങ്ങാടന്റെ സമകാലീനനായിരുന്ന കല്ലടിക്കോടനും കഥകളിയിൽ പരിഷ്കാരങ്ങൾ വരുത്തി

കപ്ലിങ്ങാടൻ കഥകളിയിൽ വരുത്തിയ മാറ്റങ്ങൾ[തിരുത്തുക]

  • കത്തി, താടി, കരി എന്നിവയ്ക്ക് മൂക്കത്തും ലലാടമധ്യത്തിലും ചുട്ടിപ്പൂ ഏർപ്പെടുത്തി.
  • ചുട്ടിയ്ക്ക് അകവിസ്തൃതി കൈവരുത്തി.
  • മുനിമാർക്ക് മഹർഷിമുടി നിർദ്ദേശിച്ചു.
  • രാവണൻ, ജരാസന്ധൻ, നരകാസുരൻ എന്നീ കഥാപാത്രങ്ങളെ അരങ്ങിലെത്തിച്ച് കത്തിവേഷത്തിന് പ്രാധാന്യം നൽകി.

കല്ലുവഴിച്ചിട്ട പുതിയ കഥകളിയുടെ ആവിഷ്കരണം[തിരുത്തുക]

19ാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ആവിർഭവിച്ച ശൈലി. കുയിൽത്തൊടി ഇട്ടിരാരിശ്ശി മേനോനാണ് ആവിഷ്കർത്താവ്. ഭക്തിപ്രസ്ഥാനവുമായി ഈ കലാരൂപത്തിന് ബന്ധമുണ്ട്. ഇക്കാലത്ത് കേരളത്തിൽ അമ്മദൈവങ്ങൾക്കാണ് പ്രാധാന്യമുണ്ടായിരുന്നത്. എന്നാൽ ഭക്തിപ്രസ്ഥാനഫലമായി രൂപം കൊണ്ടത് പുരുഷപ്രധാനഭക്തിയാണ്. ഭക്തിപ്രസ്ഥാനത്തിന്റെ പുരുഷപ്രധാനഭക്തി എന്ന ആശയം ഉൾക്കൊള്ളുകയും എന്നാൽ അന്ന് നിലനിന്നിരുന്ന മുടിയേറ്റ് തുടങ്ങിയ മാതൃഭക്തിപ്രധാനങ്ങളായ കലാരൂപങ്ങളുടെ അനുഷ്ഠാനരീതികൾ അവലംബിച്ചുമാണ് കഥകളിയുടെ ആദ്യരൂപമായ രാമനാട്ടം രൂപമെടുത്തത്.

ഐതിഹ്യം[തിരുത്തുക]

കോഴിക്കോട്ടെ മാനവേദൻ രാജാവ്‌ എട്ടുദിവസത്തെ കഥയായ കൃഷ്ണനാട്ടം നിർമ്മിച്ചതറിഞ്ഞു കൊട്ടാരക്കരത്തമ്പുരാൻ കൃഷ്ണനാട്ടം കളിക്കുവാൻ കലാകാരന്മാരെ അയച്ചുതരണമെന്നാവശ്യപ്പെട്ടെന്നും, മാനവേദൻ തെക്കുള്ളവർക്കു കൃഷ്ണനാട്ടം കണ്ടു രസിക്കാനുള്ള കഴിവില്ലെന്ന്‌ പറഞ്ഞു അതു നിരസിച്ചെന്നും, ഇതിൽ വാശി തോന്നിയാണു കൊട്ടാരക്കരത്തമ്പുരാൻ രാമനാട്ടം നിർമ്മിച്ചത് എന്നും ഒരു ഐതിഹ്യം ഉണ്ട്‌.

തിരുവിതാംകൂർ രാജാക്കന്മാരുടെ സംഭാവന[തിരുത്തുക]

തിരുവിതാംകൂർ രാജാക്കന്മാർ കഥകളിക്ക് നൽകിയിട്ടുള്ള സംഭാവനകൾ ഏറെയാണ്. 'ബാലരാമഭരതം' എന്ന നാട്യശാസ്ത്രഗ്രന്ഥം രചിച്ചത് കാർത്തിക തിരുന്നാൾ മഹാരാജാവാണ്. 'നരകാസുരവധം' ആട്ടക്കഥയും അദ്ദേഹത്തിന്റെ കൃതിയാണ്. കാർത്തിക തിരുന്നാളിന്റെ സഹോദരനായ അശ്വതി തിരുനാളിന്റെ കൃതികളാണ് രുഗ്മിണീസ്വയം‍വരം, അംബരീഷചരിതം, പൂതനാമോക്ഷം, പൗണ്ഡ്രകവധം എന്നീ ആട്ടകഥകൾ. കാർത്തിക തിരുന്നാളിന്റെ സദസ്സിൽപ്പെട്ട ഉണ്ണായിവാര്യർ 'നളചരിതം' ആട്ടകഥ രചിച്ചു. അശ്വതിതിരുനാളിന്റെ പിതാവ്‌ കിളിമാനൂർ കോയിത്തമ്പുരാൻ 'കംസവധം' എഴുതി. 'രാവണവിജയം' ആട്ടകഥയുടെ കർത്താവ്‌ വിദ്വാൻ കിളിമാനൂർ കോയിത്തമ്പുരാനാണ്. കീചകവധം, ഉത്തരാസ്വയം‍വരം, ദക്ഷയാഗം എന്നീ ആട്ടക്കഥകളുടെ കർത്താവായ ഇരയിമ്മൻ തമ്പിയും രാജകൊട്ടാരത്തിലെ ചർച്ചകാരനായിരുന്നു.

ആട്ടക്കഥ[തിരുത്തുക]

കഥകളിയുടെ സാഹിത്യരൂപമാണ് ആട്ടക്കഥ. ജയദേവരുടെ ഗീതാഗോവിന്ദത്തിന്റെ മാതൃക പിന്തുടരുന്ന സംസ്കൃതനാടകങ്ങളിൽ നിന്നും വ്യത്യസ്തമായി ഹൃദ്യമായ പദാവലികളും ശ്രുതിമധുരമായ സംഗീതവും ആട്ടക്കഥകളിൽ പ്രകടമാണ്[3]. പദങ്ങളായും ശ്ലോകങ്ങളായുമാണു ആട്ടക്കഥ രചിക്കുന്നത്. ആട്ടകഥകളിലെ പദങ്ങളാണ്‌ കഥകളിയിൽ പാടി അഭിനയിക്കപ്പെടുന്നത്‌. ശ്ലോകങ്ങൾ രംഗസൂചനയും കഥാസൂചനയും നൽകുന്നതിനുള്ള സൂത്രധാര ഉപാധിയായാണ് ഉപയോഗിക്കുന്നത്. കൂടാതെ അരങ്ങിൽ അവതരിപ്പിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളൂം ശ്ലോകങ്ങളിലൂടെ അവതരിപ്പിക്കുന്നു. മലയാളസാഹിത്യത്തിലെ ഒരു പ്രധാന ശാഖ കൂടിയാണ് ആട്ടക്കഥകൾ. ഏകദേശം അഞ്ഞൂറോളം ആട്ടക്കഥകൾ മലയാളസാഹിത്യത്തിന്റെ ഭാഗമായി സാഹിത്യത്തിലുണ്ട്. കൊട്ടാരക്കരത്തമ്പുരാന്റെ രാമനാട്ടത്തിലെ എട്ടുദിവസത്തെ കഥകളാണ് ആദ്യത്തെ ആട്ടക്കഥ. കോട്ടയത്തമ്പുരാന്റെ ബകവധംകല്യാണസൗഗന്ധികംകിർമ്മീരവധംനിവാതകവചകാലകേയവധം, ഉണ്ണായി വാര്യരുടെ 'നളചരിതം', ഇരയിമ്മൻ തമ്പിയുടെ 'ഉത്തരാസ്വയംവരം', കീചകവധം, കിളിമാനൂർ രാജരാജവർമ്മ കോയിത്തമ്പുരാന്റെ രാവണവിജയം, അശ്വതിതിരുനാൾ രാമവർമ്മത്തമ്പുരാന്റെ രുക്മിണീസ്വയംവരംപൂതനാമോക്ഷംപൗണ്ഡ്രകവധംഅംബരീഷചരിതം എന്നിവ വ്യാപകമായി പ്രചാരമുള്ള ആട്ടക്കഥകളിൽ പെടുന്നു.

പ്രധാന ആട്ടക്കഥകൾ[തിരുത്തുക]

ചടങ്ങുകൾ[തിരുത്തുക]

കേളികൊട്ട്[തിരുത്തുക]

കഥകളിയുണ്ട് എന്ന് നാട്ടുകാരെ അറിയിക്കുന്ന മേളമാണ് കേളി. സന്ധ്യയ്ക്ക് മുമ്പാണ് കേളികൊട്ട്. കഥകളിയുടെ അനുസാരിവാദ്യങ്ങളായ fďചെണ്ടമദ്ദളംചേങ്ങിലഇലത്താളം ഇവ സമന്വയിപ്പിച്ച് കൊണ്ടുള്ള മേളപ്രയോഗമാണു കേളികൊട്ട്.

അരങ്ങുകേളി[തിരുത്തുക]

കളി തുടങ്ങിക്കഴിഞ്ഞുവെന്ന് അറിയിക്കുന്ന ഗണപതികൊട്ടാണ് അരങ്ങുകേളി. ചെണ്ടയില്ലാതെ മദ്ദളവും ചേങ്ങിലയും ഇലത്താളവും ഇതിനുപയോഗിക്കുന്നു. ദേവ വാദ്യമായ മദ്ദളം ആദ്യമായി അരങ്ങത്ത് എത്തിക്കുന്നതു കൊണ്ട് പ്രത്യേക ഐശ്വര്യം കൈവരുന്നതായി വിശ്വസിക്കപ്പെടുന്നു. ശുദ്ധമദ്ദളം, കേളിക്കൈ, ഗണപതിക്കൊട്ട് എന്നീ പേരുകളും ഈ ചടങ്ങിനുണ്ട്.

തോടയം[തിരുത്തുക]

ഇത് ഇഷ്ടദേവതാ പൂജയാണ്. കുട്ടിത്തരം വേഷക്കാർ തിരശ്ശീലയ്‌ക്ക് പുറകിൽ നിന്നു നടത്തുന്ന സ്‌തുതിപരമായ നൃത്തമാണു തോടയം. വളരെ ലഘുവായ അണിയറ മാത്രമെ ഈ വേഷക്കാർക്കുണ്ടാവൂ. പ്രകൃതിയും പുരുഷനും ആയുള്ള അഥവാ ശിവനും ശക്തിയും ആയുള്ള കൂടിച്ചേരലിലൂടെ സൃഷ്ടി നടക്കുന്നു എന്നുള്ള പ്രതീകാത്മകമായുള്ള അവതരണം കൂടിയാണു തോടയം. എല്ലാ നടൻമാരും തോടയം കെട്ടിയതിനു ശേഷമേ അവരവരുടെ വേഷം കെട്ടാവൂ എന്നാണു നിയമം. തോടയത്തിന് ചെണ്ട ഉപയോഗിക്കുകയില്ല. കഥകളിയിൽ ഉപയോഗിക്കുന്ന ചെന്പട, ചന്പ, പഞ്ചാരി, അടന്ത എന്നീ നാലു താളങ്ങളും അവയുടെ നാലുകാലങ്ങളും തോടയത്തിൽ ഉപയോഗിക്കും. നാടകത്തിലെ നാന്ദിയുടെ സ്ഥാനമാണ് കഥകളിയിൽ തോടയത്തിനുള്ളത്. കോട്ടയത്തു തമ്പുരാനും,കാർത്തിക തിരുന്നാളും രചിച്ച രണ്ടു തോടയങ്ങളാണ് സാധാരണ പാടാറുള്ളത്.

വന്ദനശ്ലോകം[തിരുത്തുക]

തോടയം കഴിഞ്ഞാൽ ഗായകൻ ഇഷ്ടദേവതാ സ്തുതിപരമായ വന്ദനശ്ലോകങ്ങൾ ആലപിക്കുന്നു. ഒരു ശ്ലോകമെങ്കിലും നിർബന്ധമാണ്. സാധാരണ കോട്ടയത്തു തമ്പുരാൻ രചിച്ച, "മാതംഗാനന മബ്ജവാസരമണീം ഗോവിന്ദമാദ്യം ഗുരും..............." എന്നു തുടങ്ങുന്ന ശ്ലോകം ആദ്യം ചൊല്ലും. തുടർന്ന് മറ്റുചില ശ്ലോകങ്ങളും ചൊല്ലാറുണ്ട്.

പുറപ്പാട്[തിരുത്തുക]

ഒരു പുരുഷവേഷവും സ്ത്രീവേഷവും തിരശ്ശീല നീക്കി രംഗത്തു ചെയ്യുന്ന പ്രാർത്ഥനാപരമായ ചടങ്ങാണ് പുറപ്പാട്‌. സാധാരണ പുരുഷവേഷം കൃഷ്ണനായിരിക്കും. അഞ്ചു വേഷത്തോടുകൂടി പകുതി പുറപ്പാട് എന്ന രീതിയിലും ഈ ചടങ്ങ് നടത്തുന്ന സമ്പ്രദായം ധാരാളമായി ഉത്തരകേരളത്തിൽ നിലവിലുണ്ട്. പുറപ്പാട് സാധാരണയായി തുടക്കകാരാണ്‌ (കുട്ടിത്തരക്കാർ) രംഗത്ത് അവതരിപ്പിക്കാറുള്ളത്. കഥകളിയിലെ ഏറെക്കുറെ എല്ലാ കലാശങ്ങളും അടവുകളും ഈ ചടങ്ങിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ പുറപ്പാട് ചെയ്ത് ഉറപ്പിക്കുന്ന ഒരു കലാകാരന് മറ്റ് വേഷങ്ങൾ രംഗത്ത് അവതരിപ്പിക്കുന്നതിനുള്ള പരിശീലനമായും ഈ ചട‍ങ്ങ് പ്രയോജനപ്പെടുന്നു.

മനോഹരങ്ങളായ പലതരം ചുഴിപ്പുകളും നിലകളും പുറപ്പാടിലടങ്ങിയിട്ടുണ്ട്. പുറപ്പാടിലെ പദത്തിനുശേഷം ത്രിപുട താളത്തിൽ കാർത്തിക തിരുനാളിന്റെ "ദേവദേവ ഹരേ കൃപാലയ....." എന്ന നിലപ്പദം പാടുന്നു (ഭാരത കഥകൾക്ക്). പുറപ്പാടുമുതൽ ചെണ്ട ഉപയോഗിക്കുന്നു. മേൽക്കട്ടി, ആലവട്ടം, ശംഖനാദം എന്നിവയോടു കൂടിയാണ് പുറപ്പാട് നിർവ്വഹിക്കുന്നത്.[4]

മേളപ്പദം[തിരുത്തുക]

പുറപ്പാടിനുശേഷം ജയദേവന്റെ ഗീതാഗോവിന്ദത്തിലെ 21- ാം അഷ്ടപദിയായ “മഞ്ജൂതര കുഞ്ജതല കേളീ സദനേ” എന്നതിന്റെ ആദ്യത്തെ 8 ചരണങ്ങൾ വ്യത്യസ്ത രാഗങ്ങളിൽ പാടുന്നതാണ് മേളപ്പദം. സാധാരണയായി 6 ചരണങ്ങളാണ് പാടാറുള്ളത്. ചമ്പ താളത്തിൽ 40,20,10 എന്നീ അക്ഷരകാലങ്ങളിൽ രാഗമാലികയായി അഷ്ടപദി പാടുകയും മേളം നടത്തുകയും ചെയ്യുന്നത്. മഞ്ജുതര എന്ന ചരണം മോഹനത്തിലും വിഹിതപദ്മാവതി എന്ന ചരണം മധ്യമാവതിയിലുമാണ് പാടാറുള്ളത്. പദത്തിന്റെ അവസാനത്തിൽ മേളക്കാർ മുമ്പോട്ടുവന്ന്‌ അവരുടെ അഭ്യാസം പ്രകടിപ്പിക്കുന്നു.

മോഹനം - ചമ്പ

മഞ്ജുതര കുഞ്ജതല കേളീ സദനേ ഇഹ വിലസ രതിരഭസ ഹസിതവദനേ പ്രവിശ രാധേ, മാധവ സമീപം

Sreedev

നവഭവദശോകദളശയനസാരേ ഇഹ വിലസ കുചകലശ താരളഹാരേ, പ്രവിശ രാധേ, ഇഹവിലസ മദനരസ സരസഭാവേ, പ്രവിശ രാധേ,

നാട്ടക്കുറിഞ്ഞി

കുസുമചയരചിതശുചി വാസഗേഹേ ഇഹവിലസ കുസുമസുകുമാരദേഹേ പ്രവിശ രാധേ,

കല്യാണി - ചമ്പ

മധുരതരപികനികര നിനദമുഖരേ ഇഹവിലസ ദശനരുചി വിജിതശിഖരേ പ്രവിശ രാധേ,

ആരഭി

വിതത ബഹുവല്ലീ നവപല്ലവഘനേ ഇഹവിലസ ചിരമലസപീനജഘനേ പ്രവിശ രാധേ,

മധ്യമാവതി

വിഹിത പദ്മാവതി സുഖസമാജേ ഭണിത ജയദേവ കവിരാജരാജേ കുരു മുരാരേ മംഗലശതാനി

കഥാരംഭം[തിരുത്തുക]

കഥകളി കഥയുടെ ആരംഭംകുറിക്കുന്നതാണ് കഥാരംഭം.

കഥകളി സംഗീതം[തിരുത്തുക]

തോടയത്തിന് ഹരിഹരവിധിനുത എന്ന സാഹിത്യത്തിലൂടെ ഭക്തിഭാവത്തിന് പ്രാധാന്യം നൽകിയാണ് കോട്ടയത്തുതമ്പുരാൻ ആവിഷ്ക്കരിച്ചത്. ഭക്തിജനകവും മം‌ഗളകരവുമായ നാട്ടരാഗപ്രധാനങ്ങളായ സം‌ഗീതപാരമ്പര്യവും ദർശിയ്ക്കാവുന്നതാണ്. അനുവർത്തിച്ചുപോന്നിരുന്ന തോടയത്തിലെ താളത്തിൽ പഞ്ചാരിയും നൃത്തത്തിൽ കലാശങ്ങളും ഇരട്ടിയും കാൽകുടയലുമെല്ലാം ചേർത്ത് കൂടുതൽ മിഴിവേകി. തോടയത്തിൽ സാഹിത്യം കൂട്ടിച്ചേർത്തും പൂർവ്വരംഗത്തിന്റെ അംഗങ്ങളിൽ പുറപ്പാടിന്റെ ശ്ലോകത്തിനു മുൻപ് വന്ദനശ്ലോകം ചൊല്ലുക എന്നൊരു ഏർപ്പാടുകൂടി ഇദ്ദേഹം തുടങ്ങിവെച്ചു.

അഭിനയം[തിരുത്തുക]

സംസ്ഥാന സ്കൂൾ കലോത്സവം-2019

ഒരു കഥയുടെ നാടകരൂപത്തിലുള്ള ആവിഷ്കാരമാണ്‌ കഥകളി എന്നു പറയാമെങ്കിലും അരങ്ങിൽ കഥാപാത്രങ്ങൾ ഒന്നും തന്നെ സംസാരിക്കുന്നില്ല. മാത്രവുമല്ല പശ്ചാത്തലത്തിൽനിന്നും പാട്ടുകാരുടെ പാട്ടിനനുസരിച്ച് കൈമുദ്രകൾ മുഖേന കഥ പറയുകയാണ്‌ ചെയ്യുന്നത്. കഥകളിയുടെ അഭിനയവിധങ്ങളാണ് ആംഗികം, സാത്വികം, വാചികം, ആഹാര്യം ഇവ. പദങ്ങൾ ചൊല്ലി ആടാൻ തുടങ്ങിയ കാലങ്ങളിൽ ആംഗികവാചികങ്ങളെ എങ്ങനെ പൊരുത്തപ്പെടുത്തും എന്ന സമസ്യയ്ക്ക് ഉത്തരമെന്ന നിലയിലാണ് വെട്ടം, കല്ലടിക്കോടൻ, കപ്ലിങ്ങാടൻ സമ്പ്രദായങ്ങൾ ആവിർഭവിച്ചത്.

മുദ്രകൾ[തിരുത്തുക]

കഥകളി പദങ്ങളുടെ രംഗഭാഷയാണ് മുദ്രകൾ. ഹസ്തലക്ഷണ ദീപികയിലെ മുദ്രകളാണ്‌ കഥകളിയിൽ അനുവർത്തിക്കപ്പെടുന്നത്. പ്രധാനമായും 24 മുദ്രകൾ അടിസ്ഥാനമുദ്രകളായി കണക്കാക്കപ്പെടുന്നു.[5] വ്യത്യസ്ത ശാസ്ത്രവിഭാഗങ്ങളിൽ ഒരേ പേരിലുള്ള മുദ്രകൾ ഉണ്ടെങ്കിലും, അവ രൂപത്തിൽ വ്യത്യസ്തങ്ങളാണ്‌. മുദ്രകളുടെ ഉപയോഗത്തിനു നാട്യശാസ്ത്രവും അടിസ്ഥാനമാക്കിയിട്ടുണ്ട്. അഭിനയദർപ്പണംബാലരാമഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളും അടിസ്ഥാനം തന്നെ. ആസ്വാദകൻ തന്റെ അരങ്ങുപരിചയത്താൽ നടൻ കാണിക്കുന്നത്‌ സന്ദർഭാനുസരണം മനസ്സിലാകുന്നതാണ് നല്ലത്. മിക്ക കലാകാരന്മാർ പലരും മുദ്രകൾ ചുരുക്കി കാണിക്കാറുണ്ട്. 24 അടിസ്ഥാന മുദ്രകൾ താഴെ കൊടുക്കുന്നു.

1.പതാക, 2.മുദ്രാഖ്യം, 3.കടകം, 4.മുഷ്ടി, 5.കർത്തരീമുഖം, 6.ശുകതുണ്ഡം, 7.കപിത്ഥകം, 8.ഹംസപക്ഷം, 9.ശിഖരം, 10.ഹംസാസ്യം, 11.അഞ്ജലി, 12.അർധചന്ദ്രം, 13.മുകുരം, 14.ഭ്രമരം, 15.സൂചികാമുഖം, 16.പല്ലവം, 17.ത്രിപതാക, 18.മൃഗശീർഷം, 19.സർപ്പശിരസ്സ്, 20.വർദ്ധമാനകം, 21.അരാളം, 22.ഊർണ്ണനാഭം, 23.മുകുളം, 24.കടകാമുഖം.

പരികല്പനകൾ[തിരുത്തുക]

പദാർത്ഥാഭിനയം, വാക്യാർത്ഥാഭിനയം എന്നിങ്ങനെ രണ്ട് പരികല്പനകൾ രംഗത്ത് എങ്ങനെ അവതരിപ്പിയ്ക്കണം എന്ന് സൂചിപ്പിയ്ക്കപ്പെട്ടിട്ടുണ്ട്. നൃത്തം, നാട്യം, നൃത്യം ഇവയെ ലക്ഷണം ചെയ്യുമ്പോൾ നൃത്തം താളലയാശ്രയവും നൃത്യം ഭാവാശ്രയവും നാട്യം രസാശ്രയവും ആയി പറയുന്നു. ഭാവത്തിന്റെ സ്ഥാനത്ത് പദാർത്ഥത്തേയും രസത്തിന്റെ സ്ഥാനത്ത് വാക്യാർത്ഥത്തേയും സങ്കല്പിച്ച് ഭാവാശ്രയമായ നൃത്യത്തെ പദാർത്ഥാഭിനയപ്രധാനമെന്നും രസാശ്രയമായ നാട്യത്തെ വാക്യാർത്ഥാഭിനയപ്രാധാനമെന്നും വിശേഷിപ്പിക്കുന്നു.അതായത് വാച്യാർത്ഥത്തെ മുദ്രകളെക്കൊണ്ടും അവയ്ക്ക് ചേർന്ന ഭാവങ്ങൾകൊണ്ട് അഭിനയിക്കുമ്പോൾ അത് പദാർത്ഥത്തേയും ചെയ്യുന്നു.

വേഷങ്ങൾ[തിരുത്തുക]

കഥകളിക്ക് ചുട്ടികുത്തുന്നു
ചുട്ടികുത്തുന്ന പച്ചവേഷം

കഥകളിയിൽ പ്രധാനമായി ആറു തരത്തിലുള്ള വേഷങ്ങളാണുള്ളത്. കഥാപാത്രങ്ങളുടെ ആന്തരീകസ്വഭാവത്തിനനുസരിച്ചാണ് വിവിധവേഷങ്ങൾ നൽകുന്നത്. ഇവരുടെ ചമയത്തിലുള്ള നിറക്കൂട്ടുകളും വേഷവിധാ‍നങ്ങളും ഈ വേഷങ്ങൾ അനുസരിച്ച് വ്യത്യസ്തമാണ്.

പച്ച[തിരുത്തുക]

സാത്വിക സ്വഭാവമുള്ള കഥാപാത്രങ്ങൾക്ക് പച്ചവേഷം; ഇതിഹാസങ്ങളിലെ വീരനായകന്മാരെയെല്ലാം പച്ച വേഷത്തിൽ അവതരിപ്പിക്കുന്നു. നന്മയുടെ ഭാവങ്ങളാണ് പച്ചവേഷങ്ങൾ. വീരരായ രാജാക്കന്മാർ, രാമൻലക്ഷ്മണൻ, തുടങ്ങിയവർക്ക് പച്ചവേഷങ്ങളാണ്. മുഖത്ത് കവിൾത്തടങ്ങളുടെയും താടിയുടെയും അഗ്രമൊപ്പിച്ച്, അരിമാവും ചുണ്ണാമ്പും ചേർത്തുകുഴച്ച് ചുട്ടിയിട്ട്, കടലാസുകൾ അർധചന്ദ്രാകൃതിയിൽ വെട്ടി മീതെ വച്ച് പിടിപ്പിക്കുന്നു. നെറ്റിയുടെ മധ്യഭാഗത്തായി ഗോപി വരയ്ക്കുന്നതിനു “നാമം വയ്‌ക്കുക” എന്നു പറയുന്നു. ബലഭദ്രൻ, ശിവൻ തുടങ്ങിയവർക്ക് നാമം വയ്ക്കുന്നതിനു വെള്ളമനയോലയുടെ സ്ഥാനത്ത് കറുത്ത മഷി ഉപയോഗിക്കുന്നു.

കത്തിവേഷം അണിഞ്ഞ കഥകളി കലാകാരൻ

കത്തി[തിരുത്തുക]

രാക്ഷസസ്വഭാവമുള്ള കഥാപാത്രങ്ങൾക്കാണ് സാധാരണയായി കത്തിവേഷം നൽകുക. രാവണൻദുര്യോധനൻകീചകൻശിശുപാലൻ, നരകാസുരൻ തുടങ്ങിയവർക്ക് കത്തിവേഷമാണ്. ഇതിൽ കണ്ണുകൾക്ക് താഴെയായി നാസികയോട് ചേർത്തും പുരികങ്ങൾക്ക് മുകളിലും ആയി കത്തിയുടെ ആകൃതിയിൽ അല്പം വളച്ച് ചുവപ്പ് ചായം തേച്ച് ചുട്ടിമാവു കൊണ്ട് അതിരുകൾ പിടിപ്പിക്കുന്നു. കത്തിവേഷത്തെ “കുറുംകത്തി” എന്നും “നെടുംകത്തി” എന്നും രണ്ടായി വിഭജിച്ചിരിക്കുന്നു. കവിൺതടങ്ങൾക്കു താഴെ കത്തിയുടെ ആകൃതിയിൽ വരയ്ക്കുന്ന അടയാളത്തിന്റെ അഗ്രഭാഗം വളച്ചുവച്ചാൽ കുറുംകത്തിയും, വളയ്‌ക്കാതെ നീട്ടി കൺപോളകളുടെ അഗ്രങ്ങൾ വരെ എത്തിച്ചു വരച്ചാൽ നെടുംകത്തിയും ആകുന്നു. ശൃംഗാര രസം അഭിനയിക്കുന്നവരുടെ വേഷം കുറുംകത്തിതന്നെ ആയിരിക്കണം. ദുശ്ശാസനൻ, ഘടോൽഘചൻ തുടങ്ങിയവരുടെ വേഷം നെടുംകത്തിയായിരിക്കണം. ‘പച്ച‘ വേഷത്തോടു സമാനമായ നിറക്കൂട്ടിൽ ചുവന്ന വരകൾ കവിളുകളിൽ വരയ്ക്കുകയും മൂക്കിലും നെറ്റിയിലും വെള്ള ഉണ്ടകൾ വയ്‌ക്കുകയും ചെയ്യുന്നു. വസ്ത്രാഭരണങ്ങൾ എല്ലാം പച്ചവേഷം പോലെ തന്നെയാണ്.

പ്രമാണം:ചുവപ്പ് Bear.jpg
ചുവന്ന താടി വേഷത്തിൽ ദുശ്ശാസനൻ

താടി[തിരുത്തുക]

പ്രധാനമായും മൂന്ന് തരത്തിലുള്ള താടി വേഷങ്ങളാണുള്ളത്.

വെള്ളത്താടി : ഹനുമാൻജാംബവാൻ പോലെയുള്ള അതിമാനുഷരും സത്വഗുണമുള്ളവരും ആയ കഥാപാത്രങ്ങൾക്ക് വെള്ളത്താടി വേഷമാണ് നൽകുക.
ചുവന്നതാടി: തമോഗുണരും രജോഗുണരുമായ കഥാപാത്രങ്ങൾക്കാണ് ചുവന്ന താടി നൽകുക. ഉദാ:ബകൻ, ബാലിസുഗ്രീവൻദുശ്ശാസനൻത്രിഗർത്തൻ
കറുത്തതാടി :ദുഷ്ടകഥാപാത്രങ്ങൾക്കാണ് കറുത്ത താടി വേഷം
കാട്ടാളൻ കരിവേഷത്തിൽ

കരി[തിരുത്തുക]

താമസസ്വഭാവികളായ വനചാരികൾക്കാണ് കരിവേഷം നൽകുക. ഇവരിൽ ആൺകരിക്ക് കറുത്തതാടി കെട്ടിയിരിക്കും. ഉദാ:കാട്ടാളൻ. പെൺകരിക്ക് നീണ്ടസ്തനങ്ങളും കാതിൽ തോടയും കെട്ടിയിരിക്കും. ഉദാ: നക്രതുണ്ടി, ശൂർപ്പണഖ, ലങ്കാലക്ഷ്മി.

ദ്രൗപദി മിനുക്ക് വേഷത്തിൽ

മിനുക്ക്[തിരുത്തുക]

കഥകളിയിലെ മിനുക്കുവേഷങ്ങൾ വേഗത്തിൽ ചെയ്യാവുന്നതാണ്. മനയോല വെള്ളം ചേർത്തരച്ച് മുഖത്ത് തേയ്ക്കുന്നതിന് ‘മിനുക്ക് ‘എന്നു പറയുന്നു. ഇതിൽ അല്‌പം ചായില്യം കൂടി ചേർത്താൽ ഇളം ചുവപ്പുനിറം കിട്ടും. സ്ത്രീ കഥാപാത്രങ്ങൾക്കും മുനിമാർക്കും മിനുക്കുവേഷമാണ് നൽകുക. ഇവർക്ക് തിളങ്ങുന്ന, മഞ്ഞനിറമുള്ള നിറക്കൂട്ട് ആണു നൽകുക. സ്ത്രീകൾക്ക് കണ്ണെഴുത്ത്, ചുണ്ടു ചുവപ്പിക്കൽ തുടങ്ങിയവ മനോധർമം പോലെ ചെയ്ത് ഉടുത്തുകെട്ട്, കുപ്പായം തുടങ്ങിയവ അണിയുന്നു. തലയിൽ കൊണ്ടകെട്ടി പട്ടുവസ്ത്രം കൊണ്ട് മറയ്ക്കുന്നു.

പഴുപ്പ്[തിരുത്തുക]

ദേവകളായ ചില കഥാപാത്രങ്ങൾക്ക് മാത്രമാണ് പഴുപ്പുവേഷം. ഉദാ:ആദിത്യൻ, ശിവൻ, ബലഭദ്രൻ.[അവലംബം ആവശ്യമാണ്]

വാദ്യങ്ങൾ ഉപയോഗം[തിരുത്തുക]

കഥകളിയിൽ ഉപയോഗിക്കുന്ന വാദ്യങ്ങളാണ്‌ ചെണ്ടമദ്ദളംചേങ്ങിലഇലത്താളംഇടയ്ക്കശംഖ് എന്നിവ. ചില സ്ഥലങ്ങളിൽ പഞ്ചമേളമെന്ന ശുദ്ധമേളവും ഉപയോഗിക്കാറുണ്ട്.

കഥകളി അരങ്ങത്ത്[തിരുത്തുക]

ആദ്യ കാലങ്ങളിൽ കഥകളി നടത്തിവന്നിരുന്നത് നമ്പൂതിരി ഇല്ലങ്ങളിലോ, നാട്ടു പ്രമാണിമാരുടെ ആഗ്രഹപ്രകാരം അവരുടെ വീടുകളിലോ ആണ്. പിന്നീടത് ക്ഷേത്രസങ്കേതങ്ങളിൽ സാധാരണമായിത്തീർന്നു. അക്കാലത്ത് ചില സമയങ്ങളിൽ നടന്മാർ ദിവസങ്ങളോളം യാത്രചെയ്‌തുവേണമായിരുന്നു കലാപ്രകടനം നടത്തേണ്ടിയിരുന്നത്.[6] മറ്റ് ദൃശ്യകലകളിലെ പോലെ അധികം സജ്ജീകരണങ്ങൾ കഥകളിക്ക് വേദി ഒരുക്കുന്നതിന് ആവശ്യമില്ല. ക്ഷേത്രാങ്കണത്തിൽ വച്ചു നടത്തുമ്പോൾ വേദിയായി ആനപ്പന്തലോ ഒരു ചെറിയ ഓലപ്പന്തലോ മതിയാകും. നടൻ രംഗത്ത് ഇരിപ്പിടമായി ഉപയോഗിക്കുന്നത് ബലമുള്ള ഒരു പീഠമാണ്. ചിലപ്പോൾ ഇതിനു ഉരലും ഉപയോഗിച്ചിരുന്നു. അരങ്ങിലെ വെളിച്ചത്തിന് ഒരു വലിയ ഓട്ടുനിലവിളക്ക് രണ്ടു വശത്തേക്കും കനത്ത തിരിയിട്ട് കത്തിക്കുന്നു. ഈ വിളക്ക് “ആട്ടവിളക്ക്” എന്ന്‌ അറിയപ്പെടുന്നു. വിളക്കിന്റെ ഒരു തിരി നടന്റെ നേർക്കും മറ്റേത് കാണികളുടെ നേർക്കും ആണ് കത്തിക്കാറുള്ളത്. ഇവ കൂടാതെ രംഗമാറ്റങ്ങൾ സൂചിപ്പിക്കാനും മറ്റുമായി ഒരു തിരശ്ശീലയും ഉപയോഗിക്കുന്നു.[7]

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...