അമ്പാടിയിൽ നിന്ന് മധുരയിലെത്തി കംസനെ വധിച്ച് ഉഗ്രസേന മഹാരാജാവിനെ മോചിപ്പിച്ച് വീണ്ടും രാജാവാക്കുകയും തൻറെ അച്ഛനമ്മമാരെ വീണ്ടെടുക്കുകയും ചെയ്ത കൃഷ്ണനെ കാണാൻ വളർത്തച്ഛനായ നന്ദഗോപരും യാദവൻമാരും എത്തിച്ചേരുന്നു . അവർ അമ്പാടിയിലേക്ക് തിരിച്ചുപോകുമ്പോൾ കൃഷ്ണൻ പറയുന്ന വാക്കുകൾ ആണ് പാഠഭാഗത്തിൽ ഉള്ളത്.
അച്ഛനോടും സുഹൃത്തുക്കളോടും ഉള്ള സ്നേഹപ്രകടനം എന്നതിലും ഏറെ അമ്മയോടുള്ള കൃഷ്ണൻറെ ഇഷ്ടം സൂചിപ്പിക്കുന്ന വാക്കുകളാണ് ഈ വരികളെ ആകർഷകമാക്കുന്നത് .
കൃഷ്ണൻ ആദ്യം നന്ദഗോപരോടാണ് യാത്ര പറയുന്നത് , താൻ ഉടനെ അമ്പാടിയിലേക്ക് തിരിച്ചുവരുമെന്നും സ്വന്തം അച്ഛനമ്മമാരെ കിട്ടി എന്നതുകൊണ്ട് ഇവിടെ ഏറെക്കാലം പാർക്കുകയില്ല എന്നും ആറ്റിലും തീയിലും വീഴാതെ തന്നെ പോറ്റിവളർത്തിയ നന്ദഗോപരും യശോദയും ആണ് തൻറെ സ്വന്തം അച്ഛനമ്മമാർ എന്നും കൃഷ്ണൻ പറയുന്നു. തൻറെ സുഹൃത്തുക്കളോട് കൃഷ്ണൻ യാത്രപറയുമ്പോൾ കാളിന്ദി തീരത്തെ കാനനം തന്നിലെ കായ്കളെ തിന്നല്ലോ ഞാൻ വളർന്നു - എന്ന് പറയുന്നുണ്ട് , കൃഷ്ണന് അമ്പാടിയിലെ കാളിന്ദി തീരവും അവിടുത്തെ ബാല്യകാല കേളികളും സുഹൃത്തുക്കളും ഒരിക്കലും മറക്കാനാവുന്നതല്ല, ധാരാളം കവികൾ കൃഷ്ണൻറെ ബാല്യകാലം വർണിച്ചിട്ടുണ്ട്.
അമ്മക്ക് കൃഷ്ണൻ വസ്ത്രങ്ങൾ സമ്മാനമായി കൊടുത്തുവിടുന്നു , അമ്മ തരുന്ന പാലും വെണ്ണയും കിട്ടാഞ്ഞ് വേദനയുണ്ടെന്നും . അവ കൊടുത്തുവിടണമെന്നും പറയുന്നു, ചിറ്റാട, കണ്ടിക്കഞ്ചേ
ല , മഞ്ഞൾ മുക്കിയ ചേല തുടങ്ങി കേരളത്തിലെ പഴയ കാല വസ്ത്രങ്ങളെ പറ്റിയുള്ള സൂചന ഇവിടെ കാണാം , യശോദ വെറ്റില തിന്ന് ചൊരുക്കുന്നതും ഓണവില്ലിനെപ്പറ്റിയുള്ള പരാമർശവും കൃഷ്ണഗാഥക്ക് കേരളീയത നൽകുന്നുണ്ട്.
കൃഷ്ണൻ പിള്ളരെ നുള്ളിയതിന് അമ്മ മയിൽപ്പീലി കൊണ്ടടിക്കുന്നതും കൃഷ്ണൻ പിണങ്ങി ഊണിന് ചെല്ലാതിരിക്കുന്നതും അത്യന്തം സാഹിത്യ സുന്ദരമായ ഭാഗങ്ങളാണ്.
നണ്ണി, വാരാതെ , തെണ്ടമായി തുടങ്ങിവ പ്രാചീന പദങ്ങളും പാഠഭാഗത്ത് കാണാം. ഭാഷയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിൽ പ്രധാന നാഴികക്കല്ലു തന്നെയാണ് കൃഷ്ണഗാഥ എന്ന കാവ്യം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ