മധ്യവയസ്കനായ ഒരാൾക്ക് അയാളുടെ അമ്മയുമായുള്ള തീവ്രമായ വൈകാരിക ബന്ധത്തിൻറെ ആഖ്യാനമാണ് ശസ്ത്രക്രിയ എന്ന കഥ . ഗർഭപാത്രം നീക്കം ചെയ്യുന്ന ഓപ്പറേഷൻ തീരുമാനിച്ചതോടുകൂടി അമ്മ മകനോട് വിചിത്രമായ രീതിയിൽ പെരുമാറാൻ തുടങ്ങുന്നു.
അവർ ഇമവെട്ടാതെ മകനെ ദീർഘനേരം നോക്കി നിൽക്കുന്നു.കുളിച്ചു വരുന്ന മകൻറെ തല വീണ്ടും തുവർത്തി രാസ്നാദിപ്പൊടിയിട്ടു കൊടുക്കുന്നു.ഭാര്യയോട് അനുവാദം ചോദിച്ചതിനു ശേഷം അയാളെ കൂടെ കിടത്തി ഉറക്കുന്നു.ഉറങ്ങാതെ അയാളുടെ തലയിൽ തടവി കൊണ്ടിരിക്കുന്നു.മകൻറെ തല മടിയിൽവെച്ച് കുട്ടിക്കാലത്തെ കഥകൾ പറഞ്ഞു കൊടുക്കുന്നു.ജനറൽ ഹോസ്പിറ്റലിലെ സീനിയർ സർജനായ മകൻ അയാളുടെ ആറു വയസ്സുള്ള കുട്ടിയെ പോലും ലാളിക്കുന്നത് നിർത്തിയ സമയത്താണ് അമ്മ ഇത്തരത്തിൽ പെരുമാറുന്നത് .
ബാല്യത്തിലേ പിതാവിനെ നഷ്ടപ്പെട്ട അയാളെ അമ്മ വളരെ കരുതലോടെയാണ് വളർത്തിയത്.അമിത ലാളന കൊണ്ട് മകൻ വഷളാകുമെന്ന് ഭയന്ന് സ്നേഹം പോലും വളരെ പിശുക്കിയാണ് പ്രകടിപ്പിച്ചിട്ടുള്ളത്. അയാളുടെ വിവാഹശേഷം മകൻറെ സ്വകാര്യതയിൽ നിന്ന് മന:പൂർവ്വം അകന്നു നിൽക്കുവാനും അവർ ശ്രമിച്ചിരുന്നു.
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം താൻ ജീവിച്ചിരുന്നില്ലെങ്കിലോ എന്ന ചിന്ത അമ്മയെ പിടി കൂടുന്നു. മകനെ ജീവനുതുല്യം സ്നേഹിക്കുന്ന അമ്മയാണ് ഈ കഥയിൽ ഉള്ളത് . എന്നാൽ അത് മറച്ചുവച്ചാണ് അവർ അവനെ വളർത്തിയത്. തൻറെ അവസാനദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നു എന്ന ചിന്തയിൽ നിന്നും അവർക്ക് രക്ഷപെടാൻ ആവുന്നില്ല. മകൻ മുതിർന്ന ആൾ ആയി എന്ന യാഥാർത്ഥ്യം മറന്ന് ഒരു ഭ്രാന്തിയെ പോലെ അവർ താൻ അത്രയുംകാലം ഒളിപ്പിച്ചുവെച്ച സ്നേഹം പ്രകടിപ്പിക്കുന്നു. തൻറെ ശരീരത്തിൽ തൻറെ മകൻ തന്നെ ശസ്ത്രക്രിയ ചെയ്യണമെന്ന് അവർ വാശി പിടിക്കുന്നു.
അമ്മയുടെ ഗർഭപാത്രത്തിൽ നിന്നാണ് ജീവിതം ആരംഭിക്കുന്നത്.
ഒരു അവയവം എന്നതിനുമപ്പുറം ജീവിതത്തിൻറെ ആരംഭം കുറിക്കുന്ന സ്ഥലം എന്നും തലമുറയിൽ നിന്നും തലമുറയിലേക്കുള്ള തുടർച്ച സംഭവിക്കുന്ന സ്ഥലം എന്നും ഉള്ള പ്രാധാന്യം ആ ശരീരഭാഗത്തിനുണ്ട് .
വാർദ്ധക്യത്തിനോടടുത്ത മകനെ ബാല്യത്തിലേക്ക് തിരിച്ചു കൊണ്ടു പോകുവാൻ ഉള്ള ഒരു അമ്മയുടെ വിഫലമായ ശ്രമം കഥയെ ഹൃദയസ്പർശിയാക്കി മാറ്റുന്നു.
കാലമെത്രകഴിഞ്ഞാലും അമ്മ മനസ്സിന് മാറ്റമുണ്ടാവില്ല മക്കളെന്നും അമ്മയ്ക്ക് കുട്ടികൾ തന്നെ , ഒരു ശസ്ത്രക്രിയ ചിലപ്പോൾ ജീവിതത്തിന് വിരാമം ഉണ്ടാക്കിയേക്കാം. ഈ തിരിച്ചറിവ് തന്നെയാണ് പ്രായം മറന്ന് മകനെലാളിക്കാൻ ഈ അമ്മയെ പ്രേരിപ്പിക്കുന്നത്. ബാല്യത്തിന്റെ ഗൃഹാതുരത്വവും മരണ ബോധവും നിറഞ്ഞുനിൽക്കുന്ന കഥയാണ് ശസ്ത്രക്രിയ. കവിഞ്ഞൊഴുകുന്ന മാതൃ സ്നേഹം വിചിത്രമായെ പെ
രുമാറ്റങ്ങളെ സാധൂകരിക്കുകയും യുക്തിയെ അപ്രസക്തമാക്കുകയും ചെയ്യുന്നുണ്ട്. എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഒരു കുട്ടി ഉണ്ട് എന്ന സത്യം ഈ കഥ വെളിപ്പെടുത്തുന്നു.
ഗർഭപാത്രം നീക്കം ചെയ്യുന്നു എന്നല്ലാതെ, ഗർഭപാത്രത്തിന് ഈ കഥയിൽ വലിയ പ്രാധാന്യം കൊടുക്കേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത് . അമ്മ മകനെ ലാളിക്കുന്നത് താന്‍ ഒരുപക്ഷേ മരിച്ചു പോയേക്കാം എന്ന് കരുതിയായിരിക്കും. കാരണം അമ്മ മകനെ വളർത്തിയത് ഒട്ടും വാത്സല്യം പ്രകടിപ്പിക്കാതെ ആണ് എന്ന കഥയിൽ തന്നെ പറയുന്നുണ്ടല്ലോ പ്രകടിപ്പിക്കാൻ കഴിയാതെ പോയ അന്ന് കൊടുക്കാൻ കഴിയാതെ പോയ സ്നേഹവാത്സല്യങ്ങൾ മരിക്കുന്നതിനു മുമ്പ്ങ്കിലും മകന് കൊടുക്കണം എന്ന് അവർ ആഗ്രഹിച്ചിട്ടുണ്ടാവാം . ഗർഭപാത്രം എന്ന അവയവത്തിന് ബയോളജിക്കൽ പ്രാധാന്യം അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ല
മറുപടിഇല്ലാതാക്കൂ