2020, ഏപ്രിൽ 16, വ്യാഴാഴ്‌ച

ദേവദാസ് കടയ്ക്കവട്ടം


 




ചാവറ കുരിയാക്കോസച്ചൻ്റെ സ്മരണയിൽ നടത്തിയ സംസ്ഥാനതല ഓൺലൈൻ കവിതാമത്സരത്തിൽ ദേവദാസ് കട്ക്കവട്ടത്തിന് മൂന്നാം സ്ഥാനം ലഭിച്ചു.
2000 രൂപയും പ്രശസ്തിപത്രവുമാണ് സമ്മാനം

സമ്മാനാർഹമായ കവിത -
അനുപമം തവ മധ്യസ്ഥം (കവിത) - 
ദേവദാസ് കടയ്ക്ക വട്ടം

ആനന്ദമനുപമം, അത്ഭുതം, അഭിരാമം
ചാവറയച്ചൻ തിരുമേനിതൻ ചരിതങ്ങൾ
കാലത്തിൻ മുൻപേ, വേഗം നടന്ന കർമ്മയോഗി
കേരളത്തിൻ്റെ നവോത്ഥാന നായക ശ്രേഷ്ഠൻ!
ആലംബഹീനർക്കെന്നും അഭയമത്രേ ഭവാൻ
ജാതിയിൽ പിന്നാക്കമായുള്ള വർക്കെന്നും ബലം
ഉള്ളങ്ങൾ തുറപ്പിയ്ക്കാൻ നാടിനെ വളർത്തുവാൻ
പള്ളിക്കൂടമെന്നുള്ള നൻമയെത്തുടങ്ങിയോൻ
കരുതീ'യൊരുപിടിയരി 'നീ പാവങ്ങളാം
പഠിതാക്കൾക്കായ്, എത്രയുദാത്തം! !തവ വൃത്തി!
മുദ്രണാലയമൊന്ന് സ്ഥാപിച്ചു, സമുദായ
ശക്തിയെപ്പരിഷ്ക്കരിച്ചുത്തമമാക്കീ പിന്നെ!
ചാവറ കുരിയാക്കോസേലിയാസച്ചൻ തൻ്റെ
മധ്യസ്ഥംസകലർക്കും സാന്ത്വന മത്രേ ചിത്രം !!
മരിയാ ജോസും ജോസഫ് മാത്യുവും യഥാകാലം
തവ കാരുണ്യക്കടൽ കണ്ടറിഞ്ഞവരല്ലോ!!
ദൈവം നൽകിയ സന്താനങ്ങളെ വിശുദ്ധരായ്
ദൈവത്തിനേൽപ്പിക്കേണമെന്നോതീയവിടുന്ന് !
എത്രയോ പുസ്തകങ്ങൾ രചിച്ചൂ, ധന്യം ഭവാ-
നപ്പോഴേ വിശുദ്ധനായ്ത്തീർന്നു മാമക നാട്ടിൽ!!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...